LATEST NEWS

Related Posts

DISTRICT NEWSKOLLAMആണ്‍കുട്ടിയോട് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം :പ്രതി അറസ്റ്റില്‍

ആണ്‍കുട്ടിയോട് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം :പ്രതി അറസ്റ്റില്‍

ആണ്‍കുട്ടിയോട് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം :പ്രതി അറസ്റ്റില്‍

കരുനാഗപ്പള്ളി:ഒന്‍പത് വയസുകാരനോട് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ ആള്‍ പോലീസ് പിടിയിലായി. മൈനാഗപ്പള്ളി ഇടവനശ്ശേരിയില്‍ ആറാലയില്‍ വീട്ടില്‍  ഗിരീഷ് (34) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. വെളുത്തമണലിലെ ഓറഞ്ച് ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിൽ മാതാവ്ബാനര്‍ പ്രിന്റിങ്ങിനായി കൊടുത്തിരുന്നു അത് വാങ്ങനായി കടയിലെത്തിയ കുട്ടിയോട് സ്ഥാപനത്തിലെ തൊഴിലാളിയായ പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടി മാതാവിനോട് അതിക്രമ വിവരം പറയുകയും മാതാവ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു.  പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ രാമദാസ്, സുരേഷ്, എസ്.സി.പി.ഒ മാരായ ജഹാഗീര്‍, രാജീവ്, ഹാഷിം, സിപിഒ റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.