Top 5 This Week

Related Posts

കരുനാഗപ്പള്ളി ഗവ.മുസ്ലിം എൽപി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 1.8 0 കോടി രൂപ അനുവദിച്ചു :സി ആർ മഹേഷ് എംഎൽഎ

കരുനാഗപ്പള്ളി ഗവ.മുസ്ലിം എൽപി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 1.8 0 കോടി രൂപ അനുവദിച്ചു :
സി ആർ മഹേഷ് എംഎൽഎ

കരുനാഗപ്പള്ളി: നൂറിലേറെ വർഷം പഴക്കമുള്ളതും കരുനാഗപ്പള്ളി ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്നതുമായ ഗവ.മുസ്ലിം എൽ.പി സ്കൂളിന് പുതിയ രണ്ടുനില കെട്ടിടം നിർമ്മിക്കുന്നതിനായി 1.80 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിച്ചതായി സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. രണ്ടു നിലകളിലായി 6 ക്ലാസ് റൂം ഉള്ള കെട്ടിടം നിർമ്മിക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. നിലവിൽ നൂറിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളാണ്. ബി.ആർസിയുടെ നിയന്ത്രണത്തിലുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള സ്പെഷ്യൽ സ്കൂളുകളുടെ പ്രവർത്തനവും മുസ്ലിം എൽപിഎസിലെ കെട്ടിടത്തിലാണ് പ്രവർത്തിച്ചുവന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പഴയ കെട്ടിടം പൊളിച്ചു നീക്കേണ്ടി വന്നതിനാൽ നിലവിൽ ക്ലാസ് നടത്തുന്നതിന് ഏറെ അസൗകര്യം നേരിട്ടിരുന്നു. സി ആര്‍ മഹേഷ് എംഎൽഎ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി തുക അനുവദിച്ചിട്ടുള്ളത്. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഭരണാനുമതി ലഭിച്ചതിനാൽ ഉടൻതന്നെ സാങ്കേതിക അനുമതി ലഭ്യമാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സി ആർ മഹേഷ് എംഎൽഎ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles