LATEST NEWS

Related Posts

DISTRICT NEWSWAYANADഎന്‍ എസ് എസ് ക്യാമ്പിന് തുടക്കമായി

എന്‍ എസ് എസ് ക്യാമ്പിന് തുടക്കമായി

വടുവന്‍ചാല്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ഈ വര്‍ഷത്തെ സപ്ത ദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. വെളിച്ചം 2022- എന്ന പേരില്‍ ആണ്ടൂര്‍ ജി. എല്‍ .പി . സ്‌കൂളില്‍ നടന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ സീതാ വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് മുഖ്യ പ്രഭാഷണം നടത്തി. എന്‍.എസ്. എസ് മാഗസിന്‍ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.വിജയയും നിര്‍വഹിച്ചു. ചടങ്ങില്‍ ആശംസ അര്‍പ്പിച്ചുകൊണ്ട് അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എന്‍.സി കൃഷ്ണകുമാര്‍, മുജീബ് റഹ്‌മാന്‍ എം സുരേഷ് കുമാര്‍ എ ഷീജോ കെ. ജെ, ആയിഷ റസാഖ്, ഷിവി എം.കെ, മിനി പി.ബി, കുമാരി മുര്‍ഷിദ ടി.എം എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സുഭാഷ് വി.പി ക്യാമ്പ് വിശദീകരണവും വളണ്ടിയര്‍ ലീഡര്‍ കുമാരി അഥീന മാത്യു നന്ദിയും അര്‍പ്പിച്ചു

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.