തൃപ്പൂണിത്തുറ : നോർത്ത് ഇന്ത്യൻ കലാരൂപമായ ഹിന്ദുസ്ഥാനി സംഗീതവും, കഥക് ഡാൻസും കേരളത്തിൽ കൂടുതൽ പ്രചരിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ഗുരു വാണി ഗ്രേസിന്റെ ( ഗ്രേസ് കൾച്ചറൽ സെന്റർ) നേതൃത്വത്തിൽ ഏകദിന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ റിവർ ബോൺ സെന്ററിൽ നടന്ന പരിപാടി കൊച്ചിൻ മേയർ അഡ്വക്കേറ്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡോക്ടർ റീന ഫിലിപ്പ് (വി-ഗാർഡ് ഗ്രൂപ്പ് ) ആണ് പരിപാടി അസോസിയേറ്റ് ചെയ്തത്്

മുഖ്യാതിഥിയായിരുന്ന മ്യൂസിക് ഡയറക്ടർ ബെർണി ഇഗ്‌നേഷ്യസ,് ഹിന്ദുസ്ഥാനി മ്യൂസിക്കിന്റെയും ഗുരു വാണി ഗ്രേസ്, കഥക് ഡാൻസിന്റെയും വർക്ക് ഷോപ്പ് നയിച്ചു. ചടങ്ങിൽ ഗ്രേസ് കഥക് ഡാൻസ് അക്കാഡമിയിലെ വിദ്യാർഥികളും, നിരവധി കലാസ്വാദകരും പങ്കെടുത്തു.
വാണി ഗ്രേസ്
8089584991