Thursday, October 31, 2024

Top 5 This Week

Related Posts

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മേയ് 10 ന്

കർണാടക നിയമ സഭാതിരഞ്ഞെടുപ്പ് മേയ് 10ന്. ഒറ്റ ദിവസമായി തിരഞ്ഞെടുപ്പ് നടക്കും. വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 13ന്. ഏപ്രിൽ 13ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രിൽ 20 വരെ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഏപ്രിൽ 21 വരെ. ഏപ്രിൽ 24 വരെ പത്രിക പിൻവലിക്കാം. 224 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ്
ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമായ കർണാകയിൽ ഇക്കുറി പോരാട്ടം കൂടുതൽ കന്നത്തതാവും എന്നാണ് നീരീക്ഷണം. ബിജെപി കോൺഗ്രസ് ജെ.ഡി.എസ് ത്രികോണ മത്സരമായിരിക്കും പൊതുവെ നടക്കുക. 2018 ൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും

കേവലഭൂരിപക്ഷം നേടാനായില്ല. ബിജെപി- 104, കോൺഗ്രസിന് 80, ജെഡിഎസിന് 37 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഏറ്റവു ംവലിയ ഒറ്റക്കക്ഷി എന്നന നിലയിൽ ബി.എസ്. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റു. തുടർന്നു വിശ്വാസവോട്ടെടുപ്പു വന്നതോടെ രാജിവച്ചു. തുടർന്ന് കോൺഗ്രസ് പിന്തുണയോടെ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി. 14 മാസം പിന്നിട്ടതോടെ എംഎൽഎ മാരെ കൂറുമാറ്റി വീണ്ടും യെഡിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി.

ബിജെപിയിൽ അധികാരത്തർക്കം രൂക്ഷമായതോടെ 2021 ൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമായതോടെ യെഡിയൂരപ്പയെ മാറ്റി ബസവരാജ ബൊമ്മെയെ മുഖ്യമന്ത്രിയാക്കി. അഴിമതിയും ന്യൂനപക്ഷ- പട്ടിക ജാതി സംവരണ വിഷയവും മറ്റും സംസ്ഥാനത്തു കത്തിനിലക്കെയാണ് തിരഞ്ഞെടുപ്പു പ്രഖ്യാപനം. നിലവിൽ ബിജെപിക്ക് 121 എംഎൽഎമാരുണ്ട്. കോൺഗ്രസിന് 69, ജെഡിഎസിന് 31 എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിയുടെ ഭി്ന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം ഇക്കുറി കർണാകയിൽ എങ്ങനെ ഫലിക്കുമെന്ന് കണ്ടറിയണം. അധികാരത്തിൽ തിരിച്ചെത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles