Home LOCAL NEWS കൾച്ചറൽ നാഷണൽ നൃത്ത മത്സരം : ഭരത നാട്യം ഒന്നാം സ്ഥാനം മൂവാറ്റുപുഴ സ്വദേശിക്ക്

കൾച്ചറൽ നാഷണൽ നൃത്ത മത്സരം : ഭരത നാട്യം ഒന്നാം സ്ഥാനം മൂവാറ്റുപുഴ സ്വദേശിക്ക്

ഗോവയിൽ വെച്ചു നടന്ന ആറാമത് കൾച്ചറൽ നാഷണൽ നൃത്ത മത്സരത്തിൽ ഭാരതനാട്യം ഓപ്പൺ കാറ്റഗറിയിൽ ഒന്നാം സ്ഥാനം മൂവാറ്റുപുഴ സ്വദേശി സുബിന്. മുവാറ്റുപുഴ പുത്തൻകുടിയിൽ സാബുവിന്റെയും, ബിൻസിയുടെയും മകനാണ് സുബിൻ. കൂടാതെ സുബിൻ കൂടി പങ്കെടുത്ത ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനം ഭരതലാസ്യ ഡാൻസ് വേൾഡ് കേരളക്കും ലഭിച്ചു. മഹാരാഷ്ട്ര അഖിൽ നടരാജം അന്തർ സംസ്‌കൃതി സംഘമാണ് മത്സരം സംഘടിപ്പിച്ചത്.

Exit mobile version