Home LOCAL NEWS രാമമംഗത്ത് വേനൽക്കാല കായിക പരിശീലനത്തിനു തുടക്കമായി

രാമമംഗത്ത് വേനൽക്കാല കായിക പരിശീലനത്തിനു തുടക്കമായി

രാമമംഗലം ഹൈസ്‌കൂളിൽ വേനൽക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി.ഫുട്‌ബോൾ,വോളിബോൾ എന്നിവയിലാണ് പരിശീലനം നൽകുന്നത്.
ആദ്യ ദിനം തന്നെ നൂറിലധികം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കാൻ എത്തി ചേർന്നു.ഫുട്‌ബോൾ പരിശീലനത്തിന് സ്‌കൂളിലെ കായിക അധ്യാപകൻ ഷൈജി സ ജേക്കബ്,കുര്യാക്കോസ് ടി.വൈ എന്നിവരും വോളിബോൾ പരിശീലനത്തിന് ബിജു ചക്രപാണിയുമാണ് നേതൃത്വം നൽകുന്നത്.
അടുത്ത മാസത്തിൽ സ്‌പോർട്‌സ് കൗൺസിൽ സഹകരണത്തോടെ പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കുമായി പരിശിലന ക്യാമ്പ് നടത്തുവാനുള്ള ഒരുക്കത്തിൽ ആണെന്ന് ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, ഷൈജി സ ജേക്കബ് എന്നിവർ പറഞ്ഞു.

Exit mobile version