Home LOCAL NEWS ശ്രീ നാരായണ സഹോദരധർമ്മവേദി വാളകം ശാഖ രൂപീകരിച്ചു

ശ്രീ നാരായണ സഹോദരധർമ്മവേദി വാളകം ശാഖ രൂപീകരിച്ചു

0

മൂവാറ്റുപുഴ : ശ്രീനാരായണ സഹോദര ധർമ്മവേദി മൂവാറ്റുപുഴ യൂണിയന്റെ ശാഖ വാളകത്ത് രൂപീകരിച്ചു.പി ഡി സാജുവിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ധർമ്മവേദിജില്ലാ സെക്രട്ടറി ശശി പാലപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.യോഗം എസ്. എൻ. എസ്. ഡി. വി സംസ്ഥാന സെക്രട്ടറി കെ .ടി ഗംഗാധരൻ ഉദ് ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. രാജമ്മ ചന്ദ്രൻ, സി. ഇ. സുകുമാരൻ എന്നിവർ സംസാരിച്ചു. ശാഖ ഭാരവാഹികളായി സാജു. പി.ഡി . (പ്രസിഡന്റ്‌ ),ബിജുകുമാർ(വൈസ് പ്രസിഡന്റ്‌), അനു പൊന്നപ്പൻ(സെക്രട്ടറി ) ജയൻ ചക്കാലക്കൽ(ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.

ശ്രീ നാരായണസഹോദര ധർമ്മവേദി വാളകം ശാഖായോഗത്തിൽ കുഞ്ഞിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തുന്നു…..

Exit mobile version