Home LOCAL NEWS KOTHAMANGALAM സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമായി എസ്. സതീഷിനെ തിരഞ്ഞെടുത്തു

സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമായി എസ്. സതീഷിനെ തിരഞ്ഞെടുത്തു

s.satheesh


കോതമംഗലം സ്വദേശിയാണ്
കോതമംഗലം : സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമായി എസ്. സതീഷിനെ തിരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമാണ്. കോതമംഗലം താലൂക്കിൽ നിന്നും സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് എസ്. സതീഷ്. കോതമംഗലം, അയ്യങ്കാവ് സ്വദേശിയാണ്.
ഡിവൈഎഫ്ഐ കോതമംഗലം ഈസ്റ്റ്‌ വില്ലേജ് പ്രസിഡന്റ്, ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക്‌ സെക്രട്ടറി, ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version