Top 5 This Week

Related Posts

കെ.കെ. ശ്രീകാന്തിന് പായിപ്ര പഞ്ചായത്തിൽ ഉജ്ജ്വല വരവേല്പ് നല്കി

മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷനിൽ നിന്നു മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. കെ ശ്രീകാന്തിന് ജന്മനാടായ പായിപ്രയിൽ ഉജ്ജ്വല വരവേല്പ് നല്കി. പായിപ്ര സ്‌കൂൾ പടിയിൽ നിന്നും ആരംഭിച്ച പര്യടനം കേരള കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു.
തുടർന്ന് പായിപ്ര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി പെരുമറ്റത്ത് സമാപിച്ചു
ബ്ലോക്ക് പഞ്ചായത്ത് തൃക്കളത്തൂർ ഡിവിഷൻ ഇ.എ ഹരിദാസ്, പായിപ്ര ഡിവിഷൻ സീനത്ത് മീരാൻ, മുളവൂർ ഡിവിഷൻ റംല അനസ് ഗ്രാമപഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർത്ഥികളും എൽ ഡി എഫ് നേതാക്കളും വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles