Top 5 This Week

Related Posts

കല്ലൂർക്കാട് ഭരണം യു.ഡി.എഫ് കൈപ്പിടിയിലാക്കി ; സിനി മനോജ് പ്രസിഡന്റ്, ജെറീഷ് ജോസ് വൈസ്- പ്രസിഡന്റ്

മൂവാറ്റുപുഴ : യു.ഡി.എഫിനും, എൽ.ഡി.എഫിനും ഭൂരിപക്ഷമില്ലാതിരുന്ന കല്ലൂർക്കാട് പഞ്ചായത്തിൽ സ്വതന്ത്രരെ കൈപ്പിടിയിലാക്കി യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. സ്വതന്ത്ര അംഗം സിനി മനോജ് പ്രസിഡന്റും ജെറീശ് ജോസ് ( കോൺഗ്രസ് ) വൈസ് – പ്രസിഡന്റുമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു സ്വതന്ത്ര അംഗം സുജിത്ത് ബേബിയും യു.ഡി.എഫിനെ പിന്തുണച്ചു.
എൽ.ഡി.എഫ്, എൻ.ഡി.എ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതോടെയാണ് എതിരില്ലാതെ പ്രസിഡന്റും, വൈസ്- പ്രസിഡന്റും തിരഞ്ഞെടുക്കപ്പെട്ടത്.

14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫ് അഞ്ച്, എൽ.ഡി.എഫ് അഞ്ച്, സ്വതന്ത്രർ രണ്ട്. എൻ.ഡി.എ- രണ്ട്, എന്നിങ്ങനെയായിരുന്നു കക്ഷി നില.
സ്വതന്ത്രരുടെയോ, ബിജെപി യുടെ യോ പിന്തുണയില്ലാതെ ഇരു മുന്നണികൾക്കും ഭരണസമിതി രൂപീകരിക്കാനാവാത്ത സ്ഥിതിയായിരുന്നു.
രണ്ടാം വാർഡിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സിനി മനോജ്, നാലാം വാർഡിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സുജിത്ത് ബേബി എന്നിവരെ കൂട്ടി ഭരണം ഉറപ്പിക്കുന്നതിനുള്ള യു.ഡി.എഫ് നീക്കമാണ് ഒടുവിൽ വിജയിച്ചത്.

പ്രസിഡന്റ് സ്ഥാനം രണ്ടര വർഷം സിനി മനോജിനും, ഒരു വർഷം സൂസമ്മ പോളിനും, ഒന്നര വർഷം നീതു ജോസഫിനും നല്കും. വൈസ് – പ്രസിഡന്റ് സ്ഥാനം ഒന്നര വർഷം ജെറീഷ് ജോസ്്, ഒരു വർഷം റാണി മോൾക്കും, ഒന്നര വർഷം സുജിത്ത് ബേബിക്കും നല്കുന്നതിനാണ് ധാരണ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles