Top 5 This Week

Related Posts

മകൻ യു.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിച്ചു ; മാതാവിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ട് സിപിഎം പ്രതികാരം

തൊടുപുഴ : തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്കു വേണ്ടി മകൻ പ്രവർത്തിച്ചതിന് പ്രതികാരമായി സഹകരണ ബാങ്കിലെ സ്വീപ്പറായ മാതാവിനെ പിരിച്ചുവിട്ടു. സിപിഎം ഭരിക്കുന്ന കാരിക്കോട് സഹകരണ ബാങ്കിലെ താൽക്കാലിക സ്വീപ്പറായ നിസ ഷിയാസിനെ (42) ആണ് പിരിച്ചുവിട്ടത്.
സിപിഎം പ്രവർത്തകനും ചുമട്ടുത്തൊഴിലാളിയുമായിരുന്ന ഭർത്താവ് ടി.എ.ഷിയാസിന്റെ മരണത്തെതുടർന്നാണ് 6 വർഷംമുമ്പ് നിസക്ക് ബാങ്കിൽ സ്വീപ്പറായി ജോലി നല്കിയത്. ജോലി സ്ഥിരപ്പെടുത്തിയിരുന്നില്ല. .
തൊടുപുഴ നഗരസഭയിലെ 21-ാം വാർഡായ കീരികോടിലെ കോൺഗ്രസ് സ്ഥാനാർഥിയായ വിഷ്ണു കോട്ടപ്പുറത്തിനുവേണ്ടി ഇവരുടെ 16 വയസ്സുകാരനായ മകൻ പ്രവർത്തനത്തിന് ഇറങ്ങിയിരുന്നു. വാർഡിൽ 319 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിഷ്ണു വിജയിക്കുകയും ചെയ്തു. സിപിഎം പ്രവർത്തകരുടെ പ്രാദേശികമായ സമ്മർദ്ദമാണ് ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിന് കാരണമെന്നാണ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles