Top 5 This Week

Related Posts

മുവാറ്റുപുഴ പൊതുശ്മശാനം ശനിയാഴ്ച തുറക്കും

മുവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ പൊതുശ്മശാനത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്റണി അറിയിച്ചു.

പെയിന്റിംഗ് പ്രവര്‍ത്തനങ്ങള്‍, യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ശ്മശാനം വീണ്ടും തുറക്കുന്നത്.മുന്‍ ഭരണസമിതിയുടെ കാലത്ത് അനുവദിച്ച രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്.ഇതിനായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി ജോയ്‌സ് മേരി ആന്റണി പറഞ്ഞു.
ഹൈന്ദവ സമുദായത്തിന്റെ മതപരമായ മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ അനുബന്ധ ചടങ്ങുകളും സുഗമമായി നടത്തുന്നതിനുള്ള സൗകര്യങ്ങളോടുകൂടി പുതിയ കെട്ടിടത്തില്‍ രണ്ട് പുതിയ ബര്‍ണറുകള്‍ സ്ഥാപിച്ച് ശ്മശാനം എത്രയും വേഗം പൂര്‍ണതയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍പേഴ്‌സണ്‍ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles