Home NEWS KERALA ഇനി വ്രതശുദ്ധിയുടെ 41 ദിനരാത്രങ്ങൾ ; മണ്ഡല-മകരവിളക്ക് തീർഥാടത്തിന് തുടക്കമായി 

ഇനി വ്രതശുദ്ധിയുടെ 41 ദിനരാത്രങ്ങൾ ; മണ്ഡല-മകരവിളക്ക് തീർഥാടത്തിന് തുടക്കമായി 

0
12
ശബരിമല ക്ഷേത്രത്തിന്റെ നട മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി തുറക്കുന്നു

ഇനി വ്രതശുദ്ധിയുടെ 41 ദിനരാത്രങ്ങൾ.ശബരി മല മണ്ഡല-മകരവിളക്ക് തീർഥാടത്തിന് തുടക്കം കുറിച്ച് നട തുറന്നു.  തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് നട തുറന്നത്. നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചത്. തന്ത്രി കണ്ഠരര് ബ്രഹ്‌മദത്തൻ കാർമികത്വം വഹിച്ചു. ദേവസ്വം മന്ത്രി കെ.മുരളീധരന്‍, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉൾപ്പെടെയുള്ളവർ നട തുറക്കുന്ന വേളയിൽ സന്നിഹിതനായിരുന്നു. ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നടതുറപ്പ് ചടങ്ങുകൾ നടന്നത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ ആഴിയിൽ അഗ്നി പകർന്ന ശേഷം നിലവിലെ മേൽശാന്തിമാർ സോപാനത്തേക്ക് ആനയിച്ചു. ശബരിമല, മാളികപ്പുറം ക്ഷേത്രത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാർ നടതുറക്കുന്ന സമയം പതിനെട്ടാം പടിക്ക് താഴെയായി നിലകൊണ്ടു. 

അരീക്കര ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയാണ് പുതിയ ശബരിമല മേൽശാന്തി. ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം ക്ഷേത്രത്തിന്റെ പുതിയ മേൽശാന്തി. ഇരുവരുടെയും അവരോധിക്കല്‍ ചടങ്ങും ഇന്ന് നടക്കും. 

ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും. പ്രതിദിനം 80,000 പേർക്കാണ് ദർശനത്തിന് അനുമതി. ഇതിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. നിലയ്ക്കൽ-പമ്പ പാത വഴി 60000, എരുമേലി കാനനപാത വഴി 3000, വണ്ടിപ്പെരിയാർ-സത്രം പാത വഴി 3000 എന്നിങ്ങനെ 66,000 പേർക്ക് വെർച്വൽക്യൂവിൽ ബുക്കുചെയ്യാം. നിലയ്ക്കലിൽ 10,000 പേർക്കും എരുമേലിയിലും വണ്ടിപ്പെരിയാറിലും 2000 പേർക്ക് വീതവും സ്‌പോട്ട് ബുക്കിങ് അവസരമുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here