LATEST NEWS

Related Posts

NEWSCRIME NEWSകരിപ്പൂരില്‍ രണ്ടുകോടി രൂപയോളം സ്വര്‍ണം പിടികൂടി 

കരിപ്പൂരില്‍ രണ്ടുകോടി രൂപയോളം സ്വര്‍ണം പിടികൂടി 

കോഴിക്കോട്  : കരിപ്പൂരില്‍ നിന്ന് രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. നാല് പേര്‍ അറസ്റ്റിലായി. ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ചൊവ്വാഴ്ച  പുലര്‍ച്ചെ ഒന്നരയോടെ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് വളയം സ്വദേശി അല്‍ അമീന്‍ (24) ആണ് പിടിയിലായത്. ധരിച്ച ജീന്‍സ് പാന്റില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചായിരുന്നു സ്വര്‍ണകടത്ത്. 

ജീന്‍സില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അല്‍ അമീനില്‍ നിന്നും സ്വര്‍ണം സ്വീകരിക്കാനെത്തിയെ നാദാപുരം സ്വദേശികളായ എം. ഹാരിസ് (36), പി.ടി ഹാരിസ് (38) എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേര്‍. രണ്ടു പേര്‍ സ്വര്‍ണം ഏറ്റുവാങ്ങുന്നതിന് എത്തിയവരാണ്. 

റാസല്‍ഖൈമയില്‍ നിന്നെത്തിയ മലപ്പുറം കൊളത്തൂര്‍ സ്വദേശി ഷാജഹാനും പിടിയിലായി. ഷാജഹാന്റെ ശരീരത്തില്‍ ഒളിപ്പിച്ച മൂന്ന് ക്യാപ്സൂളുകളില്‍ നിന്ന് 790.5 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here