LATEST NEWS

Related Posts

LOCAL NEWSകച്ചേരിത്താഴം സമാന്തര പാലം,അന്തിമ രൂപരേഖയാവുന്നു

കച്ചേരിത്താഴം സമാന്തര പാലം,അന്തിമ രൂപരേഖയാവുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പുതിയ സമാന്തര പാലത്തിന്റെ രൂപരേഖ അന്തിമ ഘട്ടത്തിലേക്ക് എത്തിയതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. എംഎൽഎയുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി.

പാലത്തിന്റെ അലൈൻമെന്റും ഡിസൈനും അന്തിമമാക്കുന്നതിനായിരുന്നു പരിശോധന. ഡിസൈൻ വിഭാഗത്തിന്റെ പരിശോധന പൂർത്തിയായതോടെ വിശദമായ പദ്ധതി റിപ്പോർട്ട് ഉടൻ തന്നെ പൂർത്തിയാക്കും. ഇതോടെ പാലം നിർമ്മാണത്തിന്റെ തുടർ നടപടികൾക്ക് വേഗത കൈവരുമെന്നും എംഎൽഎ വ്യക്തമാക്കി. 53.66 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ സർവ്വേ നടപടികൾക്കായി നേരത്തെ നിരവധി തവണ ടെൻഡർ ക്ഷണിച്ചുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. തുടർന്ന് മാത്യു കുഴൽനാടൻ എംഎൽഎ കിഫ്ബി യോഗത്തിൽ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കിഫ്ബി നേരിട്ട് സർവ്വേ നടപടികൾ ഏറ്റെടുത്ത് പൂർത്തിയാക്കിയത്.

നേരത്തെ പാലത്തിന്റെ നിർമ്മാണം സംബന്ധിച്ച ഇൻവെസ്റ്റിഗേഷൻ നടത്തുന്നതിനായി 9.25 ലക്ഷം രൂപ അനുവദിച്ചിരുന്നു. പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായിട്ടുള്ള നടപടികൾ പൂർത്തീകരിച്ചു. മാറാടി വില്ലേജിലെ 28.75 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.

പൊതുമരാമത്ത് ഡിസൈൻ വിഭാഗം സീനിയർ പാലങ്ങൾ വിഭാഗം എഞ്ചിനീയർമാരായ സുജു പി.എസ്, ഡോ. ഫീനിക്‌സ് എസ്.എസ്, അലൻ ഓസ്റ്റിൻ, കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പോൾ തോംസൺ, അസിസ്റ്റന്റ് എഞ്ചിനീയർ ബിനു മേരി തോമസ് എന്നിവരാണ് സ്ഥലപരിശോധനയ്ക്ക് എത്തിയത്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here