LATEST NEWS

Related Posts

LOCAL NEWSKOTHAMANGALAMഷെവ. എം.ഐ. വർഗീസ് ഫൗണ്ടേഷൻ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് നല്കി

ഷെവ. എം.ഐ. വർഗീസ് ഫൗണ്ടേഷൻ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് നല്കി

കോളജിലെ സെമിനാർ ഹാളിന്റെ ഉദ്ഘാടനവും രമേശ് ചെന്നിത്തല നിർവഹിച്ചു.

കോതമംഗലം: ഷെവലിയർ എം.ഐ. വർഗീസ് ഫൗണ്ടേഷന്റെ 2026-ലെ ജനസേവ പുരസ്കാരം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചു. പുതുപ്പാടി യെൽദോ മാർ ബസേലിയോസ് കോളജിൽ നടന്ന ചടങ്ങിൽ ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് ജോസഫ് ബാവ പുരസ്കാരം സമർപ്പിച്ചു. കോളജിലെ സെമിനാർ ഹാളിന്റെ ഉദ്ഘാടനവും രമേശ് ചെന്നിത്തല നിർവഹിച്ചു.

സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ഷെവ. എം.ഐ. വർഗീസിന്റെ അനുസ്മരണത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. ഷിബു തെക്കുംപുറം എം.എൽ എ അധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തന രംഗത്തെ സംഭാവനകളും സാമൂഹിക പ്രതിബദ്ധതയും പരിഗണിച്ചാണ് രമേശ് ചെന്നിത്തലയെ ജനസേവ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷൻ, ഭാരവാഹികൾ പറഞ്ഞു.

പുരസ്‌കാര തുകയായ 25000 രൂപ തന്റെ മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തുന്ന ഹരിപ്പാട് ‘സബർമതി’ സ്കൂളിന് സംഭാവന ചെയ്യുകയാണെന്ന് മറുപടി പ്രസംഗത്തിൽ രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. തന്റെ പൊതുപ്രവർത്തനങ്ങൾ സമൂഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നതിനുള്ള ഏറ്റവും വലിയ അംഗീകാരമായാണ് ഈ പുരസ്കാരത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. മഹാമനസ്കതയുടെ പ്രതീകമായ ശ്രേഷ്ഠ കാതോലിക്ക ബാവയിൽ നിന്ന് ഈ പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനോടകം 200 കോടി രൂപയുടെ മയക്കുമരുന്നുകൾ കേരള പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലഹരിക്ക് അടിമകളായവരെ കുറ്റവാളികളായി കാണാതെ ഇരകളായി കണ്ട് ചികിത്സിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്നും 200 ഓളം പേർ ഇപ്പോൾ സൗജന്യ ചികിത്സ തേടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി., മുൻ എം.എൽ.എ മാരായ ജോസഫ് വാഴയ്ക്കൻ ആന്റണി ജോൺ, സാജു പോൾ , ഷെവ.പ്രൊഫ. കെ.പി. തോമസ് എന്നിവർ സ്നേഹാഞ്ജലികൾ അർപ്പിച്ചു.

മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത, കാലടി ശ്രീ ശങ്കര യൂണിവേഴ്സിറ്റി റിട്ട. ജോയിന്റ് രജിസ്ട്രാർ ഡോ.ജേക്കബ് ഇട്ടൂപ്പ്, ഷെവ.പ്രൊഫ ബേബി എം വർഗീസ്, പ്രൊഫ. ഡോ. റെജി എം വർഗീസ്, പ്രൊഫ.കെ.എം കുര്യാക്കോസ്, എഞ്ചി. അബി എം വർഗീസ്, മിനി മാമച്ചൻ, കോതമംഗലം നഗരസഭാ അധ്യക്ഷ ഭാനുമതി രാജു, ഉപാദ്ധ്യക്ഷൻ പ്രിൻസ് വർഗീസ്, നഗരസഭ പ്രതിപക്ഷ നേതാവ് സി. പി. എസ് ബാലൻ, കോൺഗ്രസ് ബ്ലോക്ക്‌ കമ്മറ്റി പ്രസിഡന്റ്‌ ഷമീർ പനക്കൽ, നഗരസഭ കൗൺസിലർ സലീം ചെറിയാൻ, നഗരസഭ കൗൺസിലർ മഞ്ജു തോമസ് തുടങ്ങിയവര്ർ ചടങ്ങിൽ പങ്കെടുത്തു

Janaseva Award of the Chevalier M.I. Varghese Foundation was presented to Home Minister Ramesh Chennithala.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here