LATEST NEWS

Related Posts

NEWSയുഎസിൽ നാശം വിതച്ച് ശക്തമായ കൊടുങ്കാറ്റ്; ഒമ്പത് ലക്ഷത്തിലേറെ പേർ ഇരുട്ടിൽ

യുഎസിൽ നാശം വിതച്ച് ശക്തമായ കൊടുങ്കാറ്റ്; ഒമ്പത് ലക്ഷത്തിലേറെ പേർ ഇരുട്ടിൽ

വാഷിങ്ടൺ: അമേരിക്കയുടെ കിഴക്കൻ തീരമേഖലകളിൽ ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും നാശം വിതച്ചു. മണിക്കൂറിൽ 112 കിലോമീറ്റർ വരെ വേഗതയിൽ വീശിയ കാറ്റിൽ മരങ്ങളും വൈദ്യുത ലൈനുകളും തകർന്നു. ഇതോടെ 9.6 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി.

ന്യൂജേഴ്‌സി, പെൻസിൽവാനിയ, മേരിലാൻഡ്, വിർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. കനത്ത മഴയെ തുടർന്ന് തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. ന്യൂജേഴ്‌സിയിലും ന്യൂയോർക്കിന്റെ ചില ഭാഗങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കൊടുങ്കാറ്റിനെ തുടർന്ന് 2,400-ലധികം വിമാന സർവീസുകൾ വൈകുകയും 450-ലധികം സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ശക്തമായ കാറ്റിനെ തുടർന്ന് ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ മേസീസ് താങ്ക്സ്ഗിവിങ് പരേഡും മാറ്റിവച്ചു. മോശം കാലാവസ്ഥയെ തുടർന്ന് പരേഡ് മാറ്റിവയ്ക്കുന്നത് ചരിത്രത്തിലാദ്യമായാണ്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here