Top 5 This Week

Related Posts

ആരക്കുഴയില്‍ സാബുപൊതൂര്‍ പ്രസിഡന്റാകും; കേരളാ കോണ്‍ഗ്രസ് അസ്തമിച്ചു

മൂവാറ്റുപുഴ : ആരക്കുഴ ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സാബുപൊതൂര്‍ പ്രസിഡന്റ് ആയേക്കും.

നേരത്തെ പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുള്ള സാബുപൊതൂര്‍ മൂന്നാം തവണയാണ് പഞ്ചായത്ത് അംഗമായി തിരഞ്ഞടുക്കപ്പെടുന്നത്. നാലാം വാര്‍ഡില്‍നിന്ന് 127 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സാബുപൊതൂര്‍ വിജയിച്ചത്.
പാര്‍ട്ടി ഔദ്യോഗിക തീരുമാനം വന്നില്ലെങ്കിലും സാബു തന്നെയായിരിക്കും പ്രസിഡന്റ് എന്നാണ് അറിയുന്നത്.

14 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ 11 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. രണ്ടു ഇടതുപക്ഷ സ്വതന്ത്രരും, ഒരു പൊതു സ്വതന്ത്രനുമാണ് ജയിച്ച മറ്റുള്ളവര്‍.
ഒരു കാലത്ത് കേരള കോണ്‍ഗ്രസിന്റെ ശക്തി ദുര്‍ഗമായിരുന്ന ആരക്കുഴയില്‍ ഇരു കേരള കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും, കോണ്‍ഗ്രസും സഖ്യമുണ്ടായിരുന്നില്ല. സിപിഎം- കേരളാ കോണ്‍ഗ്രസ് എം സഖ്യമുണ്ടായിരുന്നെങ്കിലും കേരള കോണ്‍ഗ്രസ് എമ്മില്‍നിന്ന് ആരും വിജയിച്ചില്ല. ജോസഫ് വിഭാഗത്തില്‍ ആരും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തയ്യാറായില്ല. ബ്‌ളോക്ക് പഞ്ചായത്ത് സീറ്റും കോൺഗ്രസ് പിടിച്ചെടുത്തു. കേരളാ കോൺഗ്രസ് എം ലെ ചിന്നമ്മ ഷൈനിനെതിരെ ജോസി എബ്രഹാം ആണ് വിജയിച്ചത്.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles