മുഖ്യമന്ത്രിയായിരിക്കെ 156 ദിവസമാണ് കെജ്‌രിവാളിന് ജയിലിൽ കിടക്കേണ്ടി വന്നത്. ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ 530 ദിവസവും ജയിലിൽ കിടന്നു.
ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡല്ഹി മുന് മുഖ്യമന്ത്രിയും എഎപി നതാവുമായി അരവിന്ദ് കെജ്‌രിവാളിനെയും മുന് ഉപ മുഖ്യമന്തി മനീഷ് സിസോദിയയേയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഡൽഹി റോസ് അവന്യൂ സിബിഐ കോടതിയുടേതാണ് ഈ സുപ്രധാന വിധി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത ഉൾപ്പെടെ മറ്റു 21 പേരെയും പ്രതി പട്ടികയില്നിന്ന് ഒഴിവാക്കി.
മതിയായ തെളിവുകളില്ലാതെയാണ് ഇരുവരെയും കേസിൽ ഉൾപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സിബിഐയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
ആം ആദ്മി പാർട്ടിയെ (എഎപി) അധികാരത്തിൽ നിന്ന് പുറത്താക്കാൻ ബിജെപി നടത്തിയ “സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചന” എന്നാണ് കോടതി വിധിക്ക് ശേഷം കെജ്രിവാല് പറഞ്ഞത്. “സത്യം ജയിക്കുമെന്ന് ഞങ്ങൾ എല്ലായ്പ്പോഴും പറയാറുണ്ടായിരുന്നു. ഞങ്ങൾക്ക് നീതി ലഭ്യമാക്കിയ ജഡ്ജിയോട് ഞാൻ വളരെ നന്ദിയുള്ളവനാണ്. സത്യം ജയിച്ചു,” കെജ്രിവാൾ പറഞ്ഞു. വിധി വന്നതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട കെജ്‌രിവാൾ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു.
എ.എ.പി അധികാരത്തിലിരുന്നപ്പോൾ അവതരിപ്പിച്ച ദില്ലിയുടെ 2021-22 എക്സൈസ് നയം ചില സ്വകാര്യ മദ്യകന്പനികള്ക്ക് പ്രയോജനം ചെയ്യുന്നതിനാണ് രൂപകൽപ്പന ചെയ്തതാണെന്ന് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ആരോപിച്ചത്. അരവിന്ദ് കെജ് രിവാളിന്റെ പാർട്ടിക്കും 100 കോടി രൂപ ലഭിച്ചുവെന്നും ആരോപിച്ചു. മദ്യക്കമ്പനികൾക്ക് ഇളവുകൾ നൽകിയതിലൂടെ ലഭിച്ച കമ്മീഷൻ തുക ഗോവ തെരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാർട്ടി ഉപയോഗിച്ചുവെന്ന ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് കോടതി വ്യക്തമാക്കി
സിബിഐ സമർപ്പിച്ച ആയിരം പേജോളം വരുന്ന കുറ്റപത്രത്തിൽ പിഴവുകളുണ്ടെന്നും പ്രതികൾക്കെതിരെ ഒരു സാക്ഷിമൊഴി പോലും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും വിചാരണ കോടതി കുറ്റപ്പെടുത്തി.
2022ലെ മദ്യനയവുമായി ബന്ധപ്പെട്ട് ഏകദേശം 1000 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു പ്രധാന ആരോപണം. മദ്യക്കമ്പനികൾക്ക് ഇളവുകൾ നൽകിയതിലൂടെ ലഭിച്ച കമ്മീഷൻ തുക ഗോവ തെരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാർട്ടി ഉപയോഗിച്ചുവെന്ന ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയായിരിക്കെ 156 ദിവസമാണ് കെജ്‌രിവാളിന് ജയിലിൽ കിടക്കേണ്ടി വന്നത്. ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ 530 ദിവസവും ജയിലിൽ കിടന്നു.


