ഇസ്രായേൽ-യുഎസ് ആക്രമണങ്ങളിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംഈ കൊല്ലപ്പെട്ടതായി ഇറാൻ നശീകരണ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
ഇറാൻ ് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ 86 കാരനായ ഖമേനി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ അവകാശപ്പെട്ടിരുന്നു. ഖാംനഈയുടെ കൊലപാതകം യുദ്ധം രൂക്ഷവും വിപുലവും ആകുമെന്ന് ആശങ്ക പരത്തിയിട്ടുണ്ട്്്. ഇതോടൊപ്പം ഖാംനഈയുടെ മകളും ഭർത്താവും കൊച്ചുമകനും കൊ്ല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്്്.
ഇറാനിലെ 1979 ലെ വിപ്ലവത്തിന് നേതൃത്വം നൽകിയ ഇറാന്റെ സ്ഥാപകനായ അയത്തൊള്ള റുഹൊല്ല ഖൊംനഈ പിൻഗാമിയായി 1989 മുതലാണ് ഖാംനഈ ചുമതലയേറ്റത്.
ഇറാനെതിരായ ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ 201 പേർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനിലെ മിനാബിലെ ഷജരെ തയ്യേബെ പെൺകുട്ടികളുടെ പ്രാഥമിക സ്‌കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 108 പേരും തലസ്ഥാനമായ ടെഹ്‌റാനിൽ മറ്റൊരു സ്‌കൂളിനുനേരെ നടന്ന ആക്രമണത്തിൽ രണ്ടു പേരും കൊല്ലപ്പെട്ടു. ഇസ്രായിലിനുപുറമെ, കുവൈറ്റ്, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റൈൻ എന്നിവയുൾപ്പെടെ യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി.



