മുവാറ്റുപുഴ : കേരളത്തിലെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ മുമ്പെങ്ങുമില്ലാത്ത വിഭാഗീയത വളരുന്നതായും,ഭാഷയെ സ്‌നേഹിക്കുകയും സാംസ്‌കാരിക
വിശുദ്ധി ആഗ്രഹിക്കുകയും ചെയ്യുന്നവർ ഈ പ്രവണതയെ നിരുത്സാഹപ്പെടുത്തണമെന്നും പ്രമുഖ സാഹിത്യനിരൂപകനും നോവലിസ്റ്റുമായ എം. കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.
ചെറുകഥാശാഖ തീർത്തും അവഗണിക്കപ്പെടുന്ന ഒരു കാലഘട്ടമാണ് ഇതെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട്,കാമ്പുള്ളകഥകൾ മറ്റുള്ളവയുടെ തള്ളിക്കയറ്റത്തിൽ നിരാകരികപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.പ്രസാധകരും മാധ്യമങ്ങളും മറ്റു താത്പര്യങ്ങൾക്കു മുൻഗണന നൽകുന്നതായി തോന്നിപ്പോകുന്നു.
മുമാറുപുഴയിലെ പൊതുപ്രവർത്തകനും മുൻകാല സർവീസ് സംഘടനാ നേതാവുമായ പി.എസ്. എ ലത്തീഫ് രചിച്ച’ഒരിക്കൽ മാത്രം’എന്ന കഥാസമാഹാരത്തിൻറെ പ്രകാശന
ത്തോടനുബന്ധിച്ചു ചേർന്ന സാഹിത്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹരികുമാർ.എഴുപതാം വയസ്സിൽ
ആദ്യപുസ്തകമെഴുതിയ പി. എസ്. എ.ലത്തീഫിന്റെ അഞ്ചാമതു കൃതിയാണിത്.
പ്പ്രമുഖ ഗാന്ധി ചിന്തകൻ പ്രൊഫ.ഡോ.എം.പി.മത്തായി മുവാറ്റുപുഴ മുനി.ചെയർപേഴ്‌സൺ
ജോയ്സ് മേരി ആന്റണിക്കു പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു.
സിറ്റിസൺസ് ഡയസിന്റെ ആഭിമുഖ്യത്തിൽ നിർമല എച്ച്.എസ്.എസ്.ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികളിൽ
ചെയർമാൻ അഡ്വ.എൻ.രമേശ് അദ്ധ്യക്ഷനായി. മുൻഎം.എൽ. എ.ജോസഫ് വാഴയ്ക്കൻ,പി .എസ് . എ.ലത്തീഫ്, ഫാദർ ആന്റണി പുത്തൻകുളം, അഡ്വ.ജി.മോട്ടിലാൽ, ഒ. എം.തങ്കച്ചൻ, പി.എ.അബ്ദുൽ സമദ്, എ.ഡി.മധു തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ യുവഎഴുത്തുകാരിയായ ബിജിലി പ്രബിൻ,പരിസ്ഥിതി പ്രവർത്തകൻ സിജു വളവി എന്നിവരെ ആദരിച്ചു.


