Home DISTRICT NEWS 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

0

ചോറ്റാനിക്കര : 12 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ ചോറ്റാനിക്കരയിൽ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ജലംഗി റായിപ്പാറ സ്വദേശികളായ ജെഹിദുൽ ഇസ്ലാം (32), ഫിറോജ് മിയ (44) എന്നിവരെയാണ് അന്വേഷണസംഘവും ചോറ്റാനിക്കര പോലീസും ചേർന്ന് പിടികൂടിയത്. കൊച്ചി മധുര ദേശീയ പാതയിൽ കെ.ഇ.എൽ ന് സമീപം വെയിറ്റിംഗ് ഷെഡ്ഡിൽ മയക്ക് മരുന്ന് കൈമാറാൻ നിൽക്കുന്നതിനിടയിലാണ് ഇവരെ അന്വേഷണ സംഘം കസ്റ്റയിൽ എടുത്തത്.

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് കഞ്ചാവ് എത്തിച്ചത്. രണ്ട് ട്രോളി ബാഗുകളിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചാണ് ഇവർ കഞ്ചാവ് കടത്തിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ കയ്യിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version