മൂവാറ്റുപുഴ : പാഠ്യേതര വിഷയങ്ങളിലും ഒന്നാമത് എത്താന്‍ കഴിയുന്നതാകണം വിദ്യാഭ്യാസം എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. സാങ്കേതിക രംഗത്ത് വന്ന മാറ്റങ്ങള്‍ വിദ്യാഭ്യാസ രീതിയില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു. എബനേസര്‍ സ്‌കൂളിന്റെ വിദ്യാഭ്യാസ പുരോഗതിയെ മന്ത്രി പ്രശംസിച്ചു.
വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 62-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രതികല റെജി, കേരള ചലച്ചിത്ര അക്കാദമി നിര്‍വ്വാഹക സമതിയംഗം എന്‍. അരുണ്‍ , സ്‌കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി കെ ഷാജി, ഫാ. ജോര്‍ജ്ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ, പി.ടി.എ പ്രസിഡന്റ് എന്‍. എം നാസര്‍, എം.പി.ടി.എ. പ്രസിഡന്റ് രേവതി കണ്ണന്‍, പ്രിന്‍സിപ്പല്‍ ബിജുകുമാര്‍, പ്രാധാന അധ്യാപിക ജീമോള്‍ കെ. ജോര്‍ജ്ജ്, സ്‌കൂള്‍ ലീഡറുമാരായ മനു ഷിജു, ജൊയാന എസ് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റുകള്‍, എജ്യൂക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാനതല കലാ-കായിക മത്സര വിജയികളെ ആദരിച്ചു. എബനേസറിലെ 500-ല്‍ പരം കലാപ്രതിഭകള്‍ പങ്കെടുത്ത മെഗാഷോ ഗാല 2026 നടത്തി.



