Top 5 This Week

Related Posts

ജില്ലയുടെ വികസനത്തിന് നൂതന പദ്ധതികൾ ആവിഷ്‌കരിക്കും : കെ.ജി. രാധാകൃഷ്ണൻ

എറണാകുളം : ജില്ലയുടെ വികസനത്തിന് നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ. പ്രസിഡന്റ് സ്ഥാനെ ഏറ്റെടുത്ത മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അതിന് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായും രാധാകൃഷ്ണൻ പറഞ്ഞു.

കെ.ജി. രാധാകൃഷ്ണൻ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എതിരില്ലാതെയാണ് കെ.ജി. രാധാകൃഷ്ണൻ (കോൺഗ്രസ്) തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് പദവി പട്ടികജാതി സംവരണമായതിനാൽ ആ വിഭാഗത്തിൽനിന്നു മത്സരിക്കാനുള്ള അംഗം ഇല്ലാത്തതിനാൽ എൽഡിഎഫ് യോഗത്തിൽ നിന്നു വിട്ടുനിന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ രാധാകൃഷ്ണനു കലക്ടർ ജി. പ്രിയങ്ക സത്യവാചകം ചൊല്ലി കൊടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ കെ.ജി.രാധാകൃഷ്ണനെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ എൽദോസ് കുന്നപ്പിള്ളി, ഉല്ലാസ് തോമസ്, മനോജ് മുത്തേടൻ,ആശ സനിൽ എന്നിവർ ചേർന്ന് കൈകൊടുക്കുന്നു.

വൈസ് പ്രസിഡന്റായി കോൺഗ്രസിലെ സിന്റ ജേക്കബും വിജയിച്ചു. സിന്റയ്ക്ക് 25 വോട്ടും എതിർ സ്ഥാനാർഥി എൻ.ജി. മേരി വിൻസന്റിനു 3 വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് സിന്റ ജേക്കബിനെ പ്രസിഡന്റ് രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിന്റ ജേക്കബ് ആലങ്ങാട് ഡിവിഷനിൽനിന്നുള്ള പ്രതിനിധിയാണ്.

അനുമോദന യോഗത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ, ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, തൃക്കാക്കര നഗരസഭാധ്യക്ഷൻ റാഷിദ് ഉള്ളംപിള്ളി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ആശാ സനിൽ, ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ, ഡിസിസി സെക്രട്ടറി സേവ്യർ തായങ്കേരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.

കെ.ജി. രാധാകൃഷ്ണൻ

കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുളള രാധാകൃഷ്ണൻ നിലവിൽ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റാണ്. 2010- 2015, മൂവാറ്റുപുഴ ബ്‌ളോക്ക് പഞ്ചായത്ത് കാലത്ത് ബ്‌ളോക്ക പഞ്ചായത്ത് വികസന കാര്യസമിതി ചെയർമാനായിരുന്നു.

കല്ലൂർക്കാട് കോട്ടപ്പുറത്ത് കെ.കെ. ഗോവിന്ദന്റെയും പരേതയായ ലീല ഗോവിന്ദന്റെയും മകനാണ്. ഭാര്യ പ്രിയ നാരായണൻ (വാാരപ്പെട്ടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിൽഅധ്യാപിക) മക്കൾ : ദേവ നന്ദ (കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനി) ഗൗതം കൃഷ്ണ (വാാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി)

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles