Top 5 This Week

Related Posts

‘വലതുവശത്തെ കള്ളന്‍’ ടീസര്‍ പുറത്തിറങ്ങി

ബിജു മേനോനെയും ജോജു ജോര്‍ജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളന്റെ’ ടീസര്‍ പുറത്ത.് ജനുവരി 30-ന് ചിത്രം തിയറ്ററുകളിലെത്തും. ഒരു രാത്രിയില്‍ സംഭവിക്കുന്ന കേസുമായി ബന്ധപ്പെട്ടുള്ള വിവിധ ദൃശ്യങ്ങളുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. ബിജു മേനോന്റേയും ജോജു ജോര്‍ജ്ജിന്റേയും മികവുറ്റ അഭിയന മുഹൂര്‍ത്തങ്ങളായിരിക്കും ചിത്രത്തിലേതെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഡിസ്ട്രിബ്യൂഷന്‍.

മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമന്‍, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളന്‍’ ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് സിനിമയുടെ ടൈറ്റില്‍ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles