Top 5 This Week

Related Posts

പ്രവാസികളെ നിങ്ങളറിഞ്ഞോ! നാട്ടിൽ നാളെ മുതൽ ഈ സാധനങ്ങളുടെ വില കുറയും, പട്ടിക ഇതാ

സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 5%, 18% എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളായി ചുരുക്കിയതോടെ ഒട്ടേറെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില കുറയും. നിലവിലുണ്ടായിരുന്ന 12%, 28% എന്നീ നികുതി നിരക്കുകൾ 5%, 18% എന്നീ സ്ലാബുകളിലേക്ക് മാറ്റിയതാണ് ഈ മാറ്റങ്ങൾക്ക് കാരണം.

വില കുറയാൻ സാധ്യതയുള്ള പ്രധാന ഉത്പന്നങ്ങൾ

ജിഎസ്ടി പരിഷ്കരണത്തിലൂടെ വില കുറയുന്ന ചില ഉത്പന്നങ്ങൾ താഴെ പറയുന്നവയാണ്: നിത്യോപയോഗ സാധനങ്ങൾ: ഹെയർ ഓയിൽ, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഷേവിങ് ക്രീം, ബ്രെഡ്, പനീർ, നെയ്യ്, ചീസ്, പിസ്ത, ഈന്തപ്പഴം, നൂഡിൽസ് എന്നിവയുടെ നികുതി 18% ൽ നിന്ന് 5% ആയി കുറയും. ആരോഗ്യ, ഇൻഷുറൻസ് മേഖല: 33 ജീവൻരക്ഷാ മരുന്നുകളുടെ 12% നികുതി പൂർണമായും ഒഴിവാക്കി. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് ബാധകമായിരുന്ന 18% നികുതിയും ഇനിയില്ല. വിദ്യാഭ്യാസ ഉത്പന്നങ്ങൾ: പെൻസിൽ, നോട്ട്ബുക്ക്, മാപ്പ്, ചാർട്ട് തുടങ്ങിയ പഠനോപകരണങ്ങളെ നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കി. വാഹനങ്ങൾ: ചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും. ഇവയുടെ നികുതി 28% ൽ നിന്ന് 18% ആയാണ് കുറച്ചത്. ഇലക്ട്രോണിക്സ്, നിർമാണ ഉത്പന്നങ്ങൾ: 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ, എ.സി. എന്നിവയ്ക്കും വില കുറയും. സിമൻറ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ നികുതി 28% ൽ നിന്ന് 18% ആയി കുറച്ചതും നിർമാണ മേഖലക്ക് ഗുണം ചെയ്യും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചില ആഡംബര വസ്തുക്കളായ പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങൾ, പാൻ മസാല എന്നിവയ്ക്ക് 40% പ്രത്യേക നികുതി ഈടാക്കുന്നത് തുടരും. വ്യാപാരികൾ പുതിയ നികുതി നിരക്കുകൾക്കനുസരിച്ച് ബില്ലിങ് സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തണം. പല കമ്പനികളും വില കുറച്ചുള്ള പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതൽ ഓരോ ഉത്പന്നത്തിനും വിലയിലെ കുറവ് രേഖപ്പെടുത്തി പ്രദർശിപ്പിക്കും. ഈ പരിഷ്കരണങ്ങൾ സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കാനും ജീവിതച്ചെലവ് ലഘൂകരിക്കാനും ലക്ഷ്യമിടുന്നു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles