Top 5 This Week

Related Posts

മൂവാറ്റുപുഴയില്‍  തിരഞ്ഞെടുപ്പ് കാഹളം മുഴക്കി എന്‍. അരുണ്‍ ; റോഡ് ഷോയോടെ തുടക്കം

മൂവാറ്റുപുഴ :  എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ അരുണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുവാറ്റുപുഴ നഗരത്തിൽ റോഡ് ഷോയോടെ തുടക്കമായി. 

തിങ്കൾ വൈകിട്ട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ നിന്ന് തുടങ്ങിയ റോഡ് ഷോ  പോസ്റ്റ് ഓഫീസ് കവല, കച്ചേരിത്താഴം, നെഹ്റു പാർക്ക് എന്നിവിടങ്ങൾ ചുറ്റി ചാലിക്കടവ് ജംഗ്ഷനിൽ സമാപിച്ചു. സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളും,  ചെമന്ന  ബലൂണുകളും കൈയിലേന്തി,  വാദ്യമേളങ്ങളുടെയും  അകമ്പടിയോടെയാണ്   റോഡ് ഷോ നടത്തിയത്. നേതാക്കളും  പ്രവർത്തകരും അടക്കം നൂറുകണക്കിനുപര്‍ പങ്കെടുത്തു.

യോഗത്തിൽ മുന്‍ എംഎല്‍എ ബാബുപോൾ അധ്യക്ഷത വഹിച്ചു.  എൽഡിഎഫ് നേതാക്കളായ ഗോപി കോട്ടമുറിയ്ക്കൽ, ബാബു പോൾ, എൽദോ എബ്രഹാം അനീഷ് എം മാത്യു, എം എ സഹീർ,  സി കെ സോമൻ, സജി ജോർജ്,  കെ.എ. നവാസ്, ഇ.കെ സുരേഷ്, വിൽസൺ ഇല്ലിക്കൽ, ഇമ്മാനുവൽ പാലക്കുഴി, കുഞ്ഞൻ ശശി, അലി മേപ്പാട്ട് തുടങ്ങിയവർ നേതൃത്വം നല്കി

ചൊവ്വാഴ്ച   പോത്താനിക്കാട്, പൈങ്ങോട്ടൂർ, കല്ലൂർക്കാട്, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ അരുൺ വോട്ടർമാരെയും പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിക്കുമെന്ന്  അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles