Top 5 This Week

Related Posts

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

പൂനെ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. പൂനെയിൽ ആയിരുന്നു അന്ത്യം. പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണത്തിന് റിപ്പോർട്ട് സമർപ്പിച്ചതോടെ കേരളം ഏറ്റവും ചർച്ച ചെയ്യപ്പെട്ട വ്യക്തിയാണ് മാധവ് ഗാഡ്ഗിൽ.
സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മണിക്ക് പൂനയിലെ വൈകുണ്ഡ് ശ്മശാനത്തിൽ നടക്കും.

1942 മേയ് 24 പൂനെയിലാണ് ജനനം. പൂനെ യൂണിവേഴ്സിറ്റിയിൽ നിന്നും മുംബൈയിൽ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിത പരിസ്ഥിതിശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് നേടി. ഹാർവാഡിൽ അദ്ദേഹം ഐബിഎം ഫെലോ, അപ്ലൈഡ് മാതമാറ്റിക്സിൽ റിസേർച്ച് ഫെലോയും ജീവശാസ്ത്ര അധ്യാപകനുമായിരുന്നു.

ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ പ്രാവിണ്യമുള്ള അദ്ദേഹം 215 ഗവേഷണപ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്്്. വിവിധ മാധ്യമങ്ങളിൽ കോളമിസ്റ്റായിരുന്നു.

ഗാഡ്ഗിൽ റിപ്പോർട്ട് ഏറെ രാഷ്ട്രീയ -നിയമ പോരാട്ടങ്ങൾക്ക് കാരണമായതാണ്. പരിസ്ഥിതി നാശമാണ് ആവർത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങൾക്ക് മുഖ്യകാരണമെന്നാണ് മാധവ് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടത്. പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ആ റിപ്പോർട്ട് എല്ലാവരും ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

1973 മുതല്‍ 2004 വരെ ബങ്കളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തില്‍ ഒരു വിഭാഗം ആരംഭിക്കുകയുണ്ടായി. ഗാഡ്ഗില്‍ സ്റ്റാന്‍ഫോഡിലും ബെര്‍ക്ലിയിലെ കാലിഫോണിയ സര്‍വകലാശാലയിലും സന്ദര്‍ശക പ്രഫസര്‍ ആയിരുന്നിട്ടുണ്ട്. ആത്മകഥയുടെ പേര് പശ്ചിമഘട്ടം ഒരു പ്രണയകഥ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles