Top 5 This Week

Related Posts

മാത്യു കുഴല്‍നാടന്‍ 15000 ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം നേടും : കെ.എം. അബ്ദുല്‍ മജീദ്

മൂവാറ്റുപുഴ   ഡോ. മാത്യുകുഴല്‍നാടന്‍ മൂവാറ്റുപുഴയില്‍ 15000 ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് തിര‍ഞ്ഞെടുപ്പുകമ്മിറ്റി  രക്ഷാധികാരിയും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.എം.അബ്ദുല്‍ മജീദ് മലനാട് വാര്‍ത്തയോട് പറഞ്ഞു.

മൂവാറ്റുപുഴയുടെ  ജനപ്രതിനിധി എന്ന നിലയില്‍ മാത്യുകുഴല്‍നാടന്‍ കഴിഞ്ഞ അ‍ഞ്ച് വര്‍ഷം നിയമസഭക്ക് അകത്തും പുറത്തും നിഷ്പക്ഷമായും സുതാര്യവുമായ പ്രവര്‍ത്തനങ്ങളണ് നടത്തിയത്. എംഎല്‍എ ശന്പളം ഉള്‍പ്പെടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചു.ഒരിക്കലും പൂര്‍ത്തീകരിക്കില്ലെന്ന് വിചാരിച്ച ടൗണ്‍റോഡ്വികസനം ഉള്‍പ്പെടെ നടപ്പിലാക്കി.  കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ് നവീകരണംസ മുനിസിപ്പല്‍ സ്റ്റേഡിയം, മൂവാറ്റുപുഴ തേനി റോഡ് എന്നിങ്ങനെ വിസ്മയകരമായ നേട്ടമാണ് ഉണ്ടായത്. 

പിണറായി വിജയനെതിരെ നിലപാടിലൂടെ അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ പ്രഭവ കേന്ദ്രമായി മൂവാറ്റുപുഴ മാറി. പഞ്ചായത്ത്, പാര്‍ലമെന്‍റ് തിരഞ്‍ഞെടുപ്പുകളില്‍ യു.ഡി.എഫ് തരംഗം സൃഷ്ടിക്കുന്നതില്‍  മാത്യുകുഴല്‍നാടന്‍റെ പങ്ക് പ്രധാനപ്പെട്ടതാണ്. ഇക്കുറി മാത്യുകുഴല്‍നാടന്‍റെ ഭൂരിപക്ഷം വര്‍ധിക്കുമെന്ന് കെ.എം. അബ്ദുല്‍ മജീദ് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles