മെക്‌സികോ: മെക്‌സികോയിൽ മയക്കുമരുന്ന് മാഫിയ തലവൻ
എൽ മെഞ്ചോ’ എന്നറിയപ്പെടുന്ന നെമെസിയോ ഒസെഗ്യൂറ സെർവാന്റസ് ( 59 ) നെ സൈന്യം വധിച്ചു.
ജലിസ്‌കോ ന്യൂ ജനറേഷൻ (സിജെഎൻജി) സംഘത്തിന്റെ തലവനായിരുന്നു.
ഞായറാഴ്ച ജാലിസ്‌കോ സംസ്ഥാനത്തെ തപാൽപ പട്ടണത്തിൽ സൈനികരുമായുള്ള ഏറ്റുമുട്ടലിലാണ് എൽ മെഞ്ചോ കൊല്ലപ്പെട്ടത്.
കൊലപാതകത്തിൽ പ്രതിഷേധിച്ച് എൽമെഞ്ചോയുടെ അനുയായികൾ കലാപത്തിനിറങ്ങിയതോടെ മെക്‌സിക്കോയിൽ ഉടനീളം അക്രമം. പ്രധാന റോഡുകൾ തടയുകയും വ്യാപകമായി വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ കഴിയാനും സർക്കാർ അഭ്യർഥിച്ചു. സ്‌കൂളൂകൾക്ക് അവധി നല്കി. പൊതുഗതാഗതവും നിരോധിച്ചു. ജനം ശാന്തത പാലിക്കണമെന്ന് മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം ആവശ്യപ്പെട്ടു.
എൽ മെഞ്ചോയെ പിടികൂടുന്നവർക്ക് അമേരിക്ക 15 മില്യൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഓപ്പറേഷനിൽ അമേരിക്ക വിവരങ്ങൾ നല്കി സഹായിച്ചതായും പറയുന്നു.
ഓപ്പറേഷനിൽ നിരവധി കവചിത വാഹനങ്ങളും റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ ആയുധങ്ങളും പിടിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.



