മുവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്ടിന് കീഴിലുള്ള കനാലുകളിൽ അടിയന്തിരമായി വെള്ളം തുറന്ന് വിടണണമെന്ന്് ആവശ്യപ്പെട്ടുകൊണ്ട് കേരള കർഷക സംഘം മുവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംവി.ഐ.പി സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.
വേനൽ കടുത്തിട്ടും ജലസേചനത്തിന് ആവശ്യമായ വെള്ളം കിട്ടാത്തതിനാൽ കനാലിനെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്ന കല്ലൂർക്കാട്, ആയവന, മഞ്ഞള്ളൂർ, ആരക്കുഴ , മാറാടി, പഞ്ചായത്തുകളിലെയും മുവാറ്റുപുഴ നഗരസഭയുടെ പ്രദേശങ്ങളിലേയും കർഷകരുടെ നൂറു കണക്കിന് ഹെക്ടർ കൃഷിയിടങ്ങളാണ് കരിഞ്ഞുണങ്ങി കിടക്കുന്നത്. ഒക്ടോബർ, നവംബർ ഡിസംബർ മാസങ്ങളിൽ പൂർത്തിയാക്കേണ്ടിയിരുന്ന കനാൽ അറ്റകുറ്റപണികളും കനാലുകളിലെ കാട് വെട്ടിത്തെളിച്ച് ജലമൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തിയും സമയബന്ധിതമായി ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കർഷകസംഘം ആരോപിച്ചു.
കച്ചേരിത്താഴത്ത് നിന്ന് ആരംഭിച്ച മാർച്ച് എംവിഐപി ഓഫീസിന് മുന്നിലെത്തി ധർണ്ണ നടത്തി. കർഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എൻ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കർഷക സംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ട മുറിയ്ക്കൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ (എം) ഏരിയാ സെക്രട്ടറി അനീഷ്.എം.മാത്യു സംസാരിച്ചു.

കർഷക സംഘം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ സ്വാഗതവും, ഏരിയാ എക്‌സിക്യൂട്ടീവ് അംഗം കെ.വൈ. മനോജ് നന്ദിയും പറഞ്ഞു.
ഉഷ ശശിധരൻ , എം.കെ. മധു , പി.ബി.അജിത് കുമാർ, പി.എൻ.സോമൻ, എൻ.ജി.ലാലു, കെ.വി.സുനിൽ, സണ്ണിപൈലി, ഒ.എ. അൻവർ , സി.എച്ച്. നാസർ, പി.വൈ. മൈതീൻ, തുടങ്ങിയവർ മാർച്ചിനും സമരത്തിനും നേതൃത്വം കൊടുത്തു.
യു.ഡി.എഫ് ജനപ്രതിനിധികളുടെ ഗുരുതരമായ വീഴ്ച്ച മറച്ച് വയ്ക്കുന്നതിനും, കർഷകരുടെ കണ്ണിൽ പൊടിയിടുന്നതിനും വേണ്ടിയാണ് എംഎൽഎയുടെ നേതൃത്വത്തിൻ സമരത്തിന് ഇറങ്ങിയതെന്ന് കർഷക സംഘം ആരോപിച്ചു.
ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യനെ ഫോണിൽ വിളിച്ച് എത്രയും വേഗം ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.


