Top 5 This Week

Related Posts

പായിപ്രയിൽ സീനത്ത് അസീസ് പ്രസിഡന്റും, കെ.പി. ജോയി വൈസ്- പ്രസിഡന്റും ആകും

മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്തിൽ സീനത്ത് അസീസ് പ്രസിഡന്റ്ും, കെ.പി. ജോയി വൈസ്- പ്രസിഡന്റും ആകും. പ്രസിഡന്റ് സ്ഥാനം ആദ്യ ഒന്നര വർഷം മുസ്ലിം ലീഗിന് നല്കും. തുടർന്ന് പ്രസിഡന്റ് സ്ഥാനം മൂന്നര കൊല്ലം കോൺഗ്രസിനും, വൈസ്- പ്രസിഡന്റ് സ്ഥാനം മൂ്ന്ന് കൊല്ലം മുസ്ലിം ലീഗിനും ആയിരിക്കും.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഒന്നര കൊല്ലം മിനി എൽദോ, ഒന്നര കൊല്ലം റംല കബീർ, ആറ് മാസം ശാലിനി ഷാജി എന്നിങ്ങനെ വീതം വയ്ക്കും. വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യ ഒരു വർഷം കെ.പി. ജോയി, ഒരു വർഷം എം.സി. വിനയൻ എന്നിങ്ങനെയാണ് ധാരണ.

പായിപ്ര പഞ്ചായത്ത് അഞ്ചാം വാർഡിൽനിന്ന് വിജയിച്ച സീനത്ത് അസീസ് രണ്ടാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്. ഇക്കുറി 627 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കെ.പി. ജോയി കോൺഗ്രസ് ബ്‌ളോക്ക് ആക്ടിംഗ് പ്രസിഡന്റ്്, 13 വർഷം പായിപ്ര മണ്ഡലം പ്രസിഡന്റ് ചുമതല വഹിച്ചിട്ടുണ്ട്്. നിലവിൽ മുടവൂർ അഗ്രികൾച്ചറൽ സൊസൈറ്റി പ്രസിഡന്റ്, രാജീവ് ഗാന്ധി ക്ലബ്ബ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles