Top 5 This Week

Related Posts

ഡീക്കൺ ഡോ.ടോണി മേതല ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്

ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയനായ ഡീക്കൺ ഡോ.ടോണി മേതല ക്ക് സോഷ്യൽ സർവ്വീസിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചു. തന്നെയുമല്ല ഇസ അക്കാദമിയിൽ പഠിച്ച സർട്ടിഫിക്കറ്റോടുകൂടി ഇനി കൗൺസിലിംഗ് രംഗത്തും സജീവം കഴിത്ത 26 വർഷക്കാലത്തെ ജീവ കാരുണ്യ പ്രവർത്തന രംഗത്തും സാഹിത്യ മേഖലയിലും മികച്ച പ്രവർത്തനം കാഴ്‌ചവെച്ചതിന് രണ്ടു ഡോക്റ്റേറ്റ് ബഹുമതി നേടിയിരുന്നു. ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് നൽകി. യു എസ് എ ഡൈ സ്പ്രിംഗ് യൂണിവേഴ്‌സിറ്റി ബിബ്ലിക്കൽ കൗൺസിലിംഗിന് ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. 6000 ത്തോളം കുടംബങ്ങൾക്ക് കൈത്താങ്ങ് നൽകിയതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചു. കൂടാതെ ഭാരത് കലാരത്ന അവാർഡ്, ഡോ.എ പി ജെ അബ്ദുൾ കലാം അവാർഡ്, ഡോ.അബേദ്‌കർ അവാർഡ് തുടങ്ങി ദേശീയ പുരസ്കാരങ്ങൾ സഹിതം 130 ഓളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തും തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 54 പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. 2000 ത്തിലധികം ലേഖനങ്ങൾ കഥകൾ കവിതകൾ ഭക്തിഗാന ആൽബങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്തു സാധുക്കളായവർക്ക് ചികിൽസാ സഹായം പഠന സഹായം വിവാഹ സഹായം ഭവന നിർമ്മാണ സഹായം തുടങ്ങിയവയെല്ലാം ചെയ്‌തു കൊണ്ടിരിക്കുന്നു. ജീവകാരു ണ്യ പ്രവർത്തനത്തിന് വേണ്ടി പെരുമ്പാവൂർ ആശ്രമം സ്കൂൾ
ജംഷനിൽ സ്നേഹാലയ മാ ട്രിമോണി ആൻ്റ് മെമെന്റോ ഷോപ്പ് ആൻ്റ ഡിറ്റി പി സെൻ്റർ നടത്തിവരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാ രുണ്യ പ്രവർത്തനങ്ങൾക്കാ യി ഉപയോഗിച്ചു വരുന്നു. പാവപെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. സ്വന്തം രക്തം 100 ലധികം പേർക്ക് നൽകി വാട്ട് സപ്പ് ഗ്രൂപ്പുകൾ വഴി നൂറ് കണക്കിന് ആളു
കൾക്ക് രക്തദാനം നൽകി ക്കൊണ്ടിരിക്കുന്നു

കലാ -സാഹിത്യ രംഗത്ത് ഉള്ള വ്യക്തികളെ ഉയർത്തി ക്കൊണ്ടുവന്ന് നല്ല ഉയർച്ചയുള്ളവ രാക്കിത്തീർക്കുവാൻ വിവിധ പ്രവർത്തനങ്ങൾ ക്രമീകരി ക്കുന്നു. വിവിധമേഖലകളിൽ
മികവ് തെളിയിച്ചവരെയും സേവനം ചെയ്യുന്നവരെയും ആദരിക്കുന്നു ആംബുലൻസ്ഡ്രൈവർമാർ മുനിസിപ്പാലിറ്റി, പഞ്ചായത്ത് ക്ലീനിംഗ് തൊഴിലാളികൾ, തുടങ്ങി യവരെ ആദരിക്കുന്നു. കോവിഡ് കാലങ്ങളിൽ കോവിഡ് കേന്ദ്രങ്ങളിലും കോവിഡ് ഭവനങ്ങ ളിലും ചലച്ചിത്രകലാ സാഹിത്യ മേഖലയിലുള്ളവർക്കും സഹായമെത്തിക്കുവാൻ കഴിഞ്ഞു.വികലാംഗരായ പാവപെട്ട കുടുംബങ്ങൾക്ക് തയ്യൽ മെഷ്യൻ തുടങ്ങി ഒരു തയ്യൽ കട തുടങ്ങുവാനുള്ള സാമഗ്രികൾ നൽകി വരുന്നു. ക്യാൻസർ രോഗത്താൽ തലയിലെ മുടിയെല്ലാം കൊഴിഞ്ഞു പോയ പാവപെട്ടവർക്ക് സൗജന്യമായി വിഗ്ഗ് നിർമ്മിച്ചു നൽകുന്നതി ന് തൃശൂർ അമല ഹോസ്‌പിറ്റലുമായി ചേർന്ന് സഹകരിച്ച് കേശദാനക്യാമ്പുകൾ നടത്തിവരുന്നു – കൂടാതെ കലാ-സാഹിത്യകാരന്മാരെയും സഹായിക്കാൻ പ്രവർത്തനത്തിൽ രംഗത്തുവരുത്തുന്നു. വീടുകളിലും ഓഫീസുകളിലും ഉപ യോഗിക്കാതിരിക്കുന്നതും ഉപയോഗിക്കാൻ പറ്റുന്നതുമായ കംപ്യൂട്ടർ, ലാപ്ടോപ്പ് – മൊബൈൽ ഫോൺ – സൈക്കിൾ തയ്യൽ മെഷ്യൻ മറ്റ് വസ്‌തുക്കൾ എല്ലാം സ്നേഹാലയപെരു മ്പാവൂർ ശേഖരിച്ച് ഇല്ലാത്തവർക്ക് നൽകി വരുന്നു. പാലിയേറ്റീവ് കെയർ സാമഗ്രികൾ ശേഖരിച്ച് ഇല്ലാത്തവർക്ക് നൽകുന്നു. ഇനിയും തുടർന്നുള്ള ജീവിതത്തിലും സ്വന്തമായി സമ്പാദിക്കാതെ പ പാവപ്പെട്ടവർക്ക് വേണ്ടി ജീവിക്കാൻ തന്നെയാണ് തീരുമാന മെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെല്ലാം സ്നേഹാലയപെരുമ്പാവൂരിനെ സഹായിച്ചിട്ടുള്ള എല്ലാവരോടും നന്ദി അറിയിക്കുന്നു അദ്ദേഹത്തിന് കിട്ടിയി ട്ടുള്ള ബഹുമതികളും പുരസ്കാരങ്ങളും സഹായിച്ചവർക്കായി സമർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. എന്നും കൂട്ടി ‘ ചേർത്തു.

ഡീക്കൺ ഡോ. ടോണി മേതല ഫോൺ -9446209276

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles