Home ELECTION 2024 രാഹുൽ ഗാന്ധി വീണ്ടും അമേഠിയിൽ മത്സരിക്കുമോ ?

രാഹുൽ ഗാന്ധി വീണ്ടും അമേഠിയിൽ മത്സരിക്കുമോ ?

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് മത്സരിക്കും. ഇത് ഉൾപ്പെടെ 45 സ്ഥാനാർഥികളുടെ നാലാം ഘ്ട്ട പട്ടിക കോൺഗ്രസ് ശനിയാഴ്ച പുറത്തിറക്കി.മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ സിംഗ്, കാർത്തി ചിദംബരം, ഡാനിഷ് അലി എന്നിവരാണ് പട്ടികയിലെ ചില പ്രമുഖർ, എന്നാൽ അമേഠി, റായ്ബറേലി സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ സസ്‌പെൻസ് നിലനിർത്തി.

രാഹുൽ് ഗാന്ധി വയനാിനു പുറമെ വീണ്ടും അമേഠിയിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് ചർച്ച നടക്കുന്നുണ്ട്്്. റായ്ബറേലിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ രാഷ്ട്രീയ അരങ്ങേറ്റം പ്രതീക്ഷിക്കുന്നു. സോണിയ ഗാന്ധി തുടർച്ചയായി അഞ്ച് തവണ വിജയിച്ച മണ്്ഡലമാണ് റായ്ബറേലി.

.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സ്ംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് തുടർച്ചയായി മൂന്നാം തവണയാണ് മത്സരിക്കുന്നത്. സമാജവാദി പാർട്ടിയുമായി സീറ്റ് ധാരണയുണ്ടാക്കിയാണ് ഉക്കുറി സംസ്ഥാനത്ത് പാർലമെന്റ് തിരഞ്ഞടുപ്പിൽ കോൺഗ്രസ് പോരാട്ടത്തിനിറങ്ങുന്നത്.
17 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് ഇപ്പോൾ ഒമ്പത് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version