കോതമംഗലം : ആയക്കാട് – മുത്തംകുഴി -വേട്ടാംപാറ റോഡിൽ തണ്ണിക്കോട്ട് പാലത്തിന്റെയും കലുങ്കിന്റെയും പുനനിർമാണം മന്ദഗതിയിലാണെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു. നിരവധി യാത്രക്കാരും വാഹനങ്ങളും ദിവസേന കടന്നു പോയിരുന്നതാണ്. റോഡ് അടച്ചിട്ട് രണ്ടുമാസം തികയുന്നു
ഇതുവഴി പോകേണ്ട യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റി കറങ്ങിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. പണി വേഗത്തിൽ തീർത്ത് റോഡ് തുറന്നു നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികളായ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.
