Top 5 This Week

Related Posts

അതിഥിതൊഴിലാളികളുടെ വാസസ്ഥലത്ത് കയറി മോഷണം

മൂവാറ്റുപുഴ : അതിഥിതൊഴിലാളികളുടെ വാസസ്ഥലത്ത് അതിക്രമിച്ചു കയറി മോഷണം. നിരവധി മോഷണകേസുകളിൽ ഉൾപ്പെട്ടയാൾ മുവാറ്റുപുഴയിൽ പിടിയിൽ.
കോട്ടപ്പടി പുഞ്ചക്കര ഭാഗത്ത് പരുത്തേലി വീട്ടിൽ രാജൻ (45) നെ യാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

advt exide

മുളവൂർ ജോൺപടി ഭാഗത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് പൂട്ട് തകർത്ത് അകത്തുകയറി മോഷണം നടത്തുകയായിരുന്നു’ സ്‌കൂട്ടറിൽ എത്തി മോഷണം നടത്തവെ സംശയം തോന്നി നാട്ടുകാരിൽ ഒരാൾ സ്‌കൂട്ടറിന്റെ താക്കോൽ ഊരി വച്ച് ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു

മൂവാറ്റുപുഴ പോലിസ് സബ്ബ് ഇൻസ്പെക്ടർ സുമിത എസ്. എൻ. ൻ്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി ഭവനഭേദന, മോഷണ, പിടിച്ചുപറി കേസുകൾ നിലവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles