Top 5 This Week

Related Posts

ട്വന്റി-20 യിൽ കലാപം ;പ്രവർത്തകരും നേതാക്കളും രാജി തുടങ്ങി

എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് ട്വന്റി-20യിൽ നിന്ന് രാജിതുടങ്ങി. എറണാകുളം ജില്ലാപഞ്ചായത്ത് മുൻ അംഗം നാസർ പി.എം, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് റസീന പരീത് മഴുവന്നൂർ പഞ്ചായത്ത് കോർഡിനേറ്റർ രഞ്ചു പുളിഞ്ചോടൻ, ഐക്കരനാട് പഞ്ചായത്ത് മുൻ മെമ്പർ ജീൽ മാവേലി എന്നിവർ രാജിവെച്ചതായി അറിയിച്ചു.

‘എൻഡിഎ സഖ്യത്തെ കുറിച്ച് ആരോടും ചർച്ച ചെയ്തിട്ടില്ല. ജനപ്രതിനിധികൾപോലും അറിഞ്ഞില്ല. എന്ന്് റസീന പരീത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജനം വോട്ട് ചെയ്തത് ട്വന്റി-20ക്കാണ്. അല്ലാതെ, ട്വന്റി-20 പ്ലസ് ബിജെപി എന്ന സഖ്യത്തിനായിരുന്നില്ല.’
ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഭാഗമാകാൻ തീരുമാനിച്ചാൽ ട്വന്റി-20 പിരിച്ചുവിടുമെന്നായിരുന്നു മുൻ നിലപാട്. ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റെന്ന പോലെയാണ് നേതാക്കൾ പ്രവർത്തിച്ചത്. റോയൽറ്റി കാർഡിന്റെ പേരിൽ ജാതിയും മതവും ചോദിച്ചായിരുന്നു സർവെ. ഇത് മുന്നണിപ്രവേശനത്തിലേക്കുള്ള മുന്നൊരുക്കമായിരുന്നോയെന്നും സംശയമുണ്ട്’. റസീന പരീത് മാധ്യമങ്ങളോട് പറഞ്ഞു. ആറ് മാസം മുന്നേ നടന്ന പടയൊരുക്കമാണെന്ന് രാജി വെച്ച രഞ്ജു പുളിഞ്ചോടൻ പറഞ്ഞു. ജാതിയും മതവും ചോദിച്ച് സർവേ നടത്താൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ നടപടിയെടുത്തു. നൽകിവന്ന ശമ്പളം അവർ വെട്ടിക്കുറച്ചു. ട്വന്റി-20യിൽ പിആർ വർക്കല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്നും കുന്നത്തുനാടിനെ അവർ വിറ്റുവെന്നും രഞ്ജു പ്രതികരിച്ചു. ‘

ഞാൻ ട്വൻറി20 യിൽ നിന്നും രാജിവച്ചു. ഇനി മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളോടൊപ്പം’ വെങ്ങോല ഡിവിഷനിൽ നിന്നുള്ള ട്വൻറി20യുടെ ജില്ലാ പഞ്ചായത്ത് അംഗമായ നാസർ ഫേസ്ബുക്കിൽ കുറിച്ചു

ട്വന്റി-20യിൽ നിൽക്കുന്നവർക്ക് വരുംനാളുകളിൽ ബിജെപിക്ക് വേണ്ടി വോട്ട് ചോദിക്കേണ്ട അവസ്ഥയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ നീക്കം കോൺഗ്രസിന് ഗുണകരമാകുമെന്ന് ജീൽ മാവേലിയും പറഞ്ഞു.
‘ഞാൻ ട്വൻറി20 യിൽ നിന്നും രാജിവച്ചു. ഇനി മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളോടൊപ്പം’ എന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ടാണ് നാസർ പാർട്ടിവിട്ടത്. വെങ്ങോല ഡിവിഷനിൽ നിന്നുള്ള ട്വൻറി-20യുടെ ജില്ലാ പഞ്ചായത്ത് മുൻ അംഗമായിരുന്നു നാസർ.
രാജിവച്ച റസീന പരീത്, രഞ്ജു പുളിഞ്ചോടൻ എന്നിവർ കോൺഗ്രസിൽ ചേരുന്നതിന് തീരുമാനിച്ചു.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles