തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനാണ് – 102 യുഡിഎഫ് അധികാരം പിടിച്ചത്. വിജയം ഉറപ്പിച്ചശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചതുപോലെ ജാതി- മത- സാമൂദായിക പ്രാദേശിക വ്യത്യാസമില്ലാതെ കേരളം ഒന്നിച്ചാണ് യു.ഡി.എഫിനെ കൈപ്പിടിച്ച് ഉയർത്തിയിരിക്കുന്നത്. നോർത്ത് സെൻട്രൽ, സൗത്ത് വ്യത്യാസമില്ലാതെ യു.ഡി.എഫ് തേരോട്ടമാണ് സംഭവിച്ചത്.
തിരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തുവാരിയത് അഞ്ച് ജില്ലകൾ. വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ എല്ലാ സീറ്റുകളും നേടിയാണ് വിജയക്കുതിപ്പ് കാസർകോട്, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒരോ സീറ്റൊഴികെ ബാക്കിയുള്ള എല്ലാ സീറ്റുകളും യുഡിഎഫ് നേടി.
വയനാട്-3, മലപ്പുറം-16, എറണാകുളം-14, ഇടുക്കി-5, കോട്ടയം-9 എന്നിങ്ങനെ സമ്പൂർണ വിജയം നേടിയ അഞ്ച് ജില്ലകളിലായി 47 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്.
യു.ഡി.എഫ് തരഗംത്തിൽ 13 മന്ത്രിമാർ തോറ്റു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ആരോഗ്യമന്ത്രി വീണാ ജോർജ,് രജിസ്‌ത്രേഷൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ദേവസ്വം മന്ത്രി വി എൻ വാസവൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു, ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, മൃഗപരിപാലന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ, ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ, പട്ടിക ജാതി പട്ടിക വർഗ വകുപ്പ് മന്ത്രി ഒ.ആർ.കേളു എന്നിവരാണ് തോറ്റത്.
അമ്പലപ്പുഴയിൽ ജി. സുധാകരൻ, തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ, പയന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണൻ എന്നിവരുടെ വിജയം സിപിഎമ്മിനെ ഞെട്ടിക്കുന്നതാണ്. കണ്ണൂർ, കോഴിക്കോട്, കൊല്ലം, ഉൾപ്പെടെ ഇടതുപക്ഷത്തിന്റെ ഒരിക്കലും ഇളകാത്ത കോട്ടകളാണ് തകർന്നടിഞ്ഞത്. നിയമസഭാംഗങ്ങളുടെ എണ്ണത്തിൽ കോൺഗ്രസും, മുസ്ലിംലീഗും പുതുചരിത്രം സൃഷ്ടിച്ചാണ് അധികാരത്തിലേക്ക് വരുന്നത്.
കോൺഗ്രസ് 63, മുസ്ലിം ലീഗ് 22, കേരളാ കോൺഗ്രസ് 7, സിഎംപി ഒന്ന്, ആർഎസ്പി 3.കെ.ഡി.പി ഒന്ന്, കെ.സി.ജെ ഒന്ന്, ആർഎംപിഐ ഒന്ന,് സ്വതന്ത്രർ മൂ്ന്ന് എന്നിങ്ങനെയാണ് യു.ഡി.എഫിലെ കക്ഷിനില,


