ശനിയാഴ്ച ഇറാനെതിരെ ഇസ്രയേൽ- അമേരിക്കൻ സഖ്യം ആരംഭിച്ച യുദ്ധം മൂന്ന് ദിവസം പിന്നിട്ടതോടെ ഇറാൻ് ശക്തമായ തിരിച്ചടിക്കുന്നു.
യുദ്ധം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുമെന്ന ഭീതിയും വർ്ധിച്ചു
ഇറാനെതിരായ യുദ്ധത്തിൽ് നാല് അമേരിക്കന് സൈനികർ് കൊല്ലപ്പെടുകയും അഞ്ച് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. ഗൽ്ഫിലെ അമേരിക്കൻ് സൈനികത്താവളൾക്കും ആസ്തികൾക്കുമെതിരെ ഇറാന്റെ തുടർച്ചയായ മിസൈൽ- ഡ്രോൺ ആക്രമണം എല്ലാ ഗൾ്ഫ് രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്
തിങ്കളാഴ്ച സൗദി അറേബ്യയിലെ റാസ് തനുറയിലെ അരാംകോ ഓയിൽ റിഫൈനറിയിൽ ഇറാനിയൻ ഡ്രോണ് ആക്രമണത്തിൽ് തീപിടിച്ചു. രണ്ട് ഡ്രോണുകൾ തടസപ്പെടുത്തിയതായും ഒന്നിൽ നിന്നുള്ള അവശിഷ്ടങ്ങൾ വീണതാണ്് തീപ്പിടിത്തത്തിന് കാരമെന്നും സൌദി അറേബ്യയുടെ ഊർജ്ജ മന്ത്രാലയം പറയുന്നു. ഇതോടെ റിഫൈനറി അടച്ചുപൂട്ടി. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നാണ് റാസ് തനുറയിൽ ഉളളത്.
ഖത്തറില് വ്യാവസായിക നഗരമായ റാസ് ലാഫനിൽ പ്രകൃതിവാതക കേന്ദ്രത്തിലേക്ക ആക്രമണം ഉണ്ടായി. പ്രകൃതി വാതകത്തിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഉത്പാദനം നിർത്തിവച്ചതായി ഖത്തർ പ്രഖ്യാപിച്ചു.
സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയും ഖത്തറിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയും നിലച്ചതോടെ ഇന്ധന ക്ഷാമം രൂക്ഷമാകും.
സൈപ്രസിലെ യു.കെ താവളം ആക്രമിച്ചു. മൂന്ന് യുഎസ് യുദ്ധവിമാനങ്ങൾ കുവൈറ്റില് തകർ്ന്നു.
യുഎസ് എഫ്-15 സ്‌ട്രൈക്ക് ഈഗിൾസിനെ കുവൈറ്റ് വ്യോമപ്രതിരോധത്തിനിടെ അബദ്ധത്തിൽ വെടിവച്ചിട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) പറയുന്നത്.
ബഹ്‌റൈൻ തുറമുഖത്ത് ഒരു കപ്പൽ ആക്രമിച്ചു.
ഒമാൻ് തീരത്തു മാർഷൽ ഐലൻഡ്‌സ് പതാകയുള്ള എംകെഡി വ്യോം എന്ന കപ്പലിന് നേരെയും ആക്രമണമുണ്ടായി. ഏകദേശം 59,463 മെട്രിക് ടൺ ചരക്കുമായി പോവുകയായിരുന്ന കപ്പലിന്റെ എൻജിൻ റൂമിലാണ് സ്ഫോടനവും തുടർന്ന് തീപിടിത്തവുമുണ്ടായത്. ആക്രമണത്തിൽ ഇന്ത്യക്കാരനായ ഒരു ജീവനക്കാരൻ മരിച്ചുവെന്ന് റിപ്പോർട്ട് ഉണ്ട്
ഇറാക്കിൽ രണ്ടുപേര് കൊല്ലപ്പെട്ടു അഞ്ചുപേർക്ക് പരിക്കേറ്റു. ഇറാനിൽ 555 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച തുടക്കത്തിൽ ഇസ്രയേൽ പെൺകുട്ടികളുടെ സ്‌കൂളിൽ ബോംബിട്ടത് മരിച്ചവരുടെ എണ്ണം 150 പിന്നിട്ടു .ടെഹ്‌റാനില് പ്രധാന ആശുപത്രിയായ ഗാന്ധി ആശുപത്രി ഉൾ്‌പ്പെടെ നിരവധി കെട്ടിടങ്ങള് തകർ്ത്തു. നൂറികണക്കിന് പേർക്ക് പരിക്കേറ്റതായി ഇറാനിയന് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള് റിപ്പോർ്ട്ട് ചെയ്യുന്നു. സുപ്രിം ലീഡർ് അലി ഖാംനഇയുടെ കൊലപാതക്കത്തോടെ യു്ദധം ത്തുതീർ്പ്പിന് ഇല്ലെന്നാണ് ഇറാന് വിദേശകാര്യ മന്ത്രി അറിയിച്ചിരിക്കുന്നത്. ഹോർ്മുസ് കടലിടുക്കിലൂടെയുളള കപ്പൽ് ഗതാഗതം പൂർ്ണമായും മുടങ്ങിയതോടെ ഇന്ധന വിലക്കയറ്റവും ഇന്ധനക്ഷാമവും രൂക്ഷമാവുകയാണ്.
യുദ്ധം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നുവെന്ന ആശങ്കയുണ്ട്്. ലബനാണിൽ 31 പേർ കൊല്ലപ്പെട്ടു 149 പേർക്ക് വെരിക്കേറ്റു. 18 ഗ്രാമം ഒഴിയണമെന്ന് ഇസ്രയേല് ഉത്തരവിട്ടു.
കുവൈറ്റിൽ ഇതുവരെ ഒരു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 32 പേർക്ക് പരക്കേറ്റു. ഇസ്രായേലിൽ 10 പേർ് കൊല്ലപ്പെട്ടു 100 കണക്കിന് പേർക്ക് പരിക്കേറ്റു.
ഖത്തറിൽ 16 പേർക്ക് പരിക്കേറ്റു. ബഹ്‌റൈനിൽ ഒരു മരണം നാലുപേർക്ക് പരിക്ക് റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 58 പേർക്ക് പരിക്കേറ്റു. മാനിൽ 5 പേർക്ക് പരിക്കേറ്റു. ടെൽ അവീവിൽ വലിയ നാശം ഉണ്ടായി. ഇറാഖിൽ യു എസ് സൈനികത്താവളത്തിനു നേരെ ആക്രമണം നടന്നു.
പാകിസ്ഥാനിൽ യുഎസ് എംബസിയിലേക്കുള്ള പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ് യുദ്ധം സൃഷ്ടിക്കുന്നത്. ടെഹറാനിൽ വിദ്യാർ്ഥികള് അടക്കം നിരവധിപേർ കുടുങ്ങികിടക്കുന്നു. ലക്ഷകണക്കിന് മലയാളികള് ജോലി ചെയ്യുന്ന ഗൾഫിൽ യുദ്ധം രൂക്ഷമാകുന്നത് അവരുടെ ജോലിയെയും സുര ക്ഷിതത്വത്തെയും ബാധിക്കുമോയെന്ന ആശങ്കയുണ്ട്. നാട്ടിലുളള പ്രവാസികളഉടെ കുടുംബങ്ങളും ഭയത്തിലാണ്.
ഇറാഖ്, ജോർദാൻ, സൈപ്രസ്, യുദ്ധത്തിന്റെ ഭീതിയിലാണ്. ലബനാനിൽ് ഇസ്രയേല് ആക്രമണം ശക്തിപ്പെടുത്തിയതിനാൽ ബെയ്‌റൂട്ട് നഗരത്തിലടക്കം വലിയ നഷ്ടവും കൂട്ട പലായനവും നടക്കുന്നു.

