Top 5 This Week

Related Posts

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിര്യാതനായി

കൊച്ചി: മലപ്പുറം: മുൻ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റും ചന്ദ്രിക ഡയറക്ടറുമായ വി.കെ ഇബ്രാഹിം കുഞ്ഞ് (73) നിര്യാതനായി.
ദീർഘകാലം എറണാകുളം ജില്ല മുസ്ലിംലീഗിന്റെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സഥാനം വഹിച്ചിട്ടുണ്ട്. 2001 ലും 2006 ലും മട്ടാഞ്ചേരിയിൽ നിന്നും 2011 ലും 2016ലും കളമശേരിയിൽ നിന്നും നിയമസഭാംഗമായ അദ്ദേഹം 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിന്റിക്കേറ്റ് മെമ്പർ, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ, ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു.

എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് 20ന് ജനിച്ചു. ഭാര്യ നദീറ. മകൻ അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ (എറണാകുളം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി) വി.ഇ ആബ്ബാസ്, വി.ഇ അനൂപ് എന്നിവരാണ് മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles