Top 5 This Week

Related Posts

നിമിഷ പ്രിയയുടെ നീതിഉമ്മൻ‌ചാണ്ടിയുടെ അവസാന ആഗ്രഹം- ചാണ്ടി ഉമ്മൻ M.L.A

നിമിഷ പ്രിയയുടെ നീതി ഉമ്മൻ‌ചാണ്ടിയുടെ അവസാന ആഗ്രഹം. ചാണ്ടി ഉമ്മൻ. MLA

കരുനാഗപ്പള്ളി: ഉമ്മൻ‌ചാണ്ടിയുടെ രണ്ടാമത് ചരമദിനചാരണം സേവ് ഇന്ത്യ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ആചാരിച്ചു. നിമിഷ പ്രിയയുടെ മോചനം ഉമ്മൻ‌ചാണ്ടിയുടെ അവസാന ആഗ്രഹമായിരുന്നു എന്നും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും ചാണ്ടി ഉമ്മൻ MLA. നിമിഷ പ്രീയ വിഷയത്തിലുള്ള എല്ലാ ചർച്ചകളും അവസാനിപ്പിക്കണം അത് ചിലപ്പോൾ മോചനത്തെ ബാധിക്കും. ചാനൽ ചർച്ചകളും സോഷ്യൽ മീഡിയ ചർച്ചകളും എല്ലാവരും അവസാനിപ്പിക്കണം ഇത് ആ രാജ്യത്ത് ചർച്ച ആയിട്ടുണ്ടെന്ന്നും അതിനാൽ ചിലപ്പോൾ മോചനത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്പയുടെ ആഗ്രഹം പോലെ ഓരോ മനുഷ്യരും പൊതു പ്രവർത്തകർ ആയി മാറിയാൽ നമുക്ക് ഒരുപാട് ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും എല്ലാവർക്കും ആ മനസ് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു സേവ് ഇന്ത്യ കൾച്ചറൽ ഫോറം നടത്തിയ അനുസ്മരണ പരിപാടിയിൽ 100 കുടുംബങ്ങൾക്ക് ചികിത്സാ കാർഡ് നൽകി കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ആണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജി. മഞ്ജുക്കുട്ടൻ അധ്യക്ഷനായ ചടങ്ങിൽ NS നുസൂർ, ഷാജുഖാൻ, എം. അൻസാർ, ബോബൻ ജി നാഥ്‌, നീലി കുളം സദാനന്ദൻ , അരിത ബാബു, അനിത ജോസഫ്, ഡോക്ടർ സിന്ധു,സുഭാഷ് ബോസ്, അസ്‌ലം ആദിനാട്, രാജേഷ് ശിവൻ, ഷഫീക് കാട്ടയ്യാം, വരുൺ ആലപ്പാട്, ജയകുമാർ,ഷിബു എസ് തൊടിയൂർ, സുരേഷ് പനകുളങ്ങര എന്നിവർ സംസാരിച്ചു…

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles