Home LOCAL NEWS KOLLAM ആഭരണ നിർമ്മാണ ശാലയിൽ നിന്നും സ്വർണ്ണവുമായി കടന്ന പ്രതിയും സഹായിയും പിടിയിൽ

ആഭരണ നിർമ്മാണ ശാലയിൽ നിന്നും സ്വർണ്ണവുമായി കടന്ന പ്രതിയും സഹായിയും പിടിയിൽ

0

ആഭരണ നിർമ്മാണ ശാലയിൽ നിന്നും സ്വർണ്ണവുമായി കടന്ന പ്രതിയും സഹായിയും പിടിയിൽ

കൊല്ലം:സ്വർണ്ണാഭരണ നിർമ്മാണശാലയിൽ നിന്നും 90 ഗ്രാം സ്വർണ്ണവുമായി കടന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ജീവനക്കാരനും ഇയാളുടെ സഹായിയും പോലീസിൻ്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ സംസ്ഥാനത്ത് നാദിയ ജില്ലയിൽ ബിജയ് കൃഷ്ണ ബാല(29), ഇയാളുടെ സുഹൃത്തായ വെസ്റ്റ് ബംഗാൾ സ്വദേശി സെയ്ദ് നെഹ്മത്തുള്ള(52) ആണ് കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായത്. കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്വർണ്ണാഭരണ നിർമ്മാണശാലയിലെ ജീവനക്കാരനായിരുന്നു ബിജയ് കൃഷ്ണ. ആഭരണം നിർമ്മിക്കുന്നതിനായി സ്ഥാപന ഉടമ നൽകിയ 150 ഗ്രാം സ്വർണ്ണത്തിൽ നിന്നും 90 ഗ്രാം സ്വർണ്ണം ഇയാൾ മുറിച്ചെടുത്ത ശേഷം സ്ഥലത്ത് നിന്നും കടന്ന് കളയുകയായിരുന്നു. സ്ഥാപന ഉടമ നൽകിയ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. മോഷ്ടിച്ചെടുത്ത സ്വർണ്ണവുമായി തൃശ്ശൂരിലെത്തിയ ബിജയ് കൃഷ്ണ ഇയാളുടെ സുഹൃത്തായ സെയ്ദ് നെഹ്മത്തുള്ളയുടെ സഹായത്തോടെ സ്വർണ്ണം ശേഖരിച്ച ശേഷം മലപ്പുറം തിരൂരിലേക്ക് കടക്കുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ തിരൂരിൽ നിന്നും ബിജയ് കൃഷ്ണയെ അറസ്റ്റ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ സ്വർണ്ണം വിതരണം ചെയ്യാൻ സഹായിയായി പ്രവർത്തിച്ചു. നെയ്മത്തുള്ളയെ പറ്റി വിവരം ലഭിക്കുന്നത്. തുടർന്ന് തൃശ്ശൂരിൽ എത്തി ഇയാളെയും പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജു വിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, ആഷിഖ്, ഇ.എസ്.ഐ തമ്പി, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ മനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ. പിടികൂടിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version