LATEST NEWS

Related Posts

NEWSKERALAഉമ്മന്‍ചാണ്ടിയുടെ തുടര്‍ചികിത്സ ; ഡോക്ടര്‍മാരുടെ യോഗം ഇന്ന് ചേരും

ഉമ്മന്‍ചാണ്ടിയുടെ തുടര്‍ചികിത്സ ; ഡോക്ടര്‍മാരുടെ യോഗം ഇന്ന് ചേരും

വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലെത്തിയ ഉമ്മന്‍ചാണ്ടിയുടെ തുടര്‍ചികിത്സ എങ്ങനെ വേണമെന്നതില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഡോക്ടര്‍മാര്‍ യോഗം ചേരും.

ബെംഗളുരു എച്ച്‌സിജി ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. യു എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുക. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ഡോക്ടര്‍മാര്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചിട്ടും രോഗപ്രതിരോധശേഷിയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാത്തത് ആശ്വാസകരമാണ്.

ഇന്നലെ വൈകിട്ടോടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബെംഗളുരു സംപിംഗ രാമ നഗരയിലുള്ള എച്ച്‌സിജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ മറിയാമ്മയും മൂന്ന് മക്കളും അദ്ദേഹത്തോടൊപ്പമുണ്ട്

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.