LATEST NEWS

Related Posts

MOREEDUCATIONസാങ്കേതിക വിദ്യയിലൂടെ യുവതികൾക്ക് പുതിയ ഭാവി; ഇന്ദിരാഗാന്ധി കോളേജിൽ 'ടെക് ഫോർ ഓൾ' പദ്ധതിക്ക് തുടക്കം

സാങ്കേതിക വിദ്യയിലൂടെ യുവതികൾക്ക് പുതിയ ഭാവി; ഇന്ദിരാഗാന്ധി കോളേജിൽ ‘ടെക് ഫോർ ഓൾ’ പദ്ധതിക്ക് തുടക്കം

കോതമംഗലം: പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കാതെ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തം ഭാവി കണ്ടെത്താൻ യുവതികൾക്ക് കരുത്ത് പകരുന്ന ‘ടെക് ഫോർ ഓൾ’ പദ്ധതിക്ക് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്സ്& സയൻസ് കോളേജിൽ തുടക്കമായി.


യുവതികളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോഗ്നിസന്റ് ഫൗണ്ടേഷൻ ഇന്ത്യയുടെ പിന്തുണയോടെ തമിഴ്നാട് ഐ.സി.ടി അക്കാദമി ആണ് പദ്ധതി നടപ്പിലാക്കുന്നത്.
കോളേജ് പ്രിൻസിപ്പൽ ഡോ. വിജി കെ. രാമകൃഷ്ണൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഐ.ജി.ജി.ഐ.എസ് ചെയർമാൻ കെ.എം. പരീത് പദ്ധതി ഉദ്ഘാടനം ചെയ്തു. ഐ.സി.ടി അക്കാദമി പ്ലേസ്മെന്റ് മാനേജർ സുമൻ എൻ മുഖ്യാതിഥിയായി പങ്കെടുത്തു.
കമ്പ്യൂട്ടർ സയൻസ് വിഭാഗവും വുമൺ സെല്ലും ചേർന്ന് ഐ.ക്യു.എ.സി.യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വുമൺ സെൽ കോർഡിനേറ്റർ ഷാരി സദാശിവൻ, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ബിനീഷ് പോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു . സാങ്കേതിക പരിജ്ഞാനവും തൊഴിൽ നൈപുണ്യവും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ പരിപാടി സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here