Top 5 This Week

Related Posts

ഉമ്മൻ ചാണ്ടിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാകില്ല-എൻ.കെ പ്രേമചന്ദ്രൻ

ഉമ്മൻ ചാണ്ടിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാകില്ല-എൻ.കെ പ്രേമചന്ദ്രൻ

ചവറ: ഉമ്മൻ ചാണ്ടിയുടെ വിയോഗം സൃഷ്ടിച്ചത് ശൂന്യത നികത്താനാകാത്തതാണെന്നും, അദ്ദേഹത്തിൻ്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻ്റ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും, ആദരവും, മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനവും, കരുതലും മുഖമുദ്രയാക്കിയ അദ്ദേഹത്തിൻ്റെ ഭരണകാലഘട്ടം കേരളത്തിൻ്റെ സുവർണ്ണ കാലഘട്ടമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആൻ്റ് പാലിയേറ്റീവ് കെയർ പ്രസിഡൻറ് ബോബൻ ജി.നാഥ് യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ.പി. ജർമ്മിയാസ് മുഖ്യ പ്രഭാക്ഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് ആർ. അരുൺ രാജ്, ചക്കിനാൽ സനൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷ് തുപ്പാശ്ശേരി, ചവറ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് മേച്ചേഴുന്നു ഗിരീഷ്, ചവറ ഗോപകുമാർ, ബാബു .ജി . പട്ടത്താനം,റോസ് ആനന്ദ്, പൊന്മന നിശാന്ത് ശംഭു വേണുഗോപാൽ,, ഷംലാനാഷാദ്, വിനു മംഗലത്ത്,
ചിത്രാലയം രാമചന്ദ്രൻ, സെബാസ്റ്റ്യൻ അംബ്രോസ്, എസ്.ആർ.കെ. പിള്ള, ബി. മോഹൻദാസ്, അഡ്വ. സുരേഷ്, എം.സുശീല, ആർ. ജിജി, ഷാഫി പള്ളിമുക്ക്, ഡോളി എസ്, എസ്. മോളി, കൊണ്ടോടിയിൽ മണികണ്ഠൻ, ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.അഡ്വ. ഇ. യൂസഫ്കുഞ്ഞ്, അഡ്വ.എം.എ ആസാദ്,, കെ. രാജശേഖരൻ തുടങ്ങിയവരെ ചടങ്ങിൽ ഉമ്മൻ ചാണ്ടി ജനസേവ പുരസ്ക്കാരം നൽകി ആദരിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles