LATEST NEWS

Related Posts

DISTRICT NEWSERNAKULAMഎറണാകുളം ലിസി ജംക്ഷനിൽ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു

എറണാകുളം ലിസി ജംക്ഷനിൽ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു

എറണാകുളം: എറണാകുളത്ത് ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. ലിസി ജംഗ്ഷനിൽ വച്ചാണ് അപകടം സംഭവിച്ചത്. കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ഇന്ന് 9 മണിയോടെയായിരുന്നു സംഭവം. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് ഇവർ മരിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മി ബസിനടിയിൽപെടുകയും ചെയ്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബസിൽ തട്ടി താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.