LATEST NEWS

Related Posts

DISTRICT NEWSIDUKKIസി.സന്തോഷ്‌കുമാറിനു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ് അവാർഡ്

സി.സന്തോഷ്‌കുമാറിനു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ് അവാർഡ്

പീരുമേട് : ആസാദി കാ അമൃത് മഹോത്സവ് ദേശ് കോ സലാം ‘ മത്സരത്തിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ് വിജയിയായി തിരഞ്ഞെടുത്ത സി. സന്തോഷ്‌കുമാർ അവാർഡ് ഏറ്റുവാങ്ങി. മൂന്നാറിൽ (പള്ളിവാസൽ )വച്ച് പറക്കാട്ട് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ എം.പി. സുരേഷ് ഗോപിയാണ് അവാർഡ് സമ്മാനിച്ചത്.

സ്വാതന്ത്ര്യ ദിനത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 75 വൃക്ഷതൈ നട്ടതു പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. സ്‌കൂൾ, കോളജ്, അങ്കണവാഡി, ക്ഷേത്രങ്ങൾ, പള്ളികൾ ,തുടങ്ങിയ പ്രദേശങ്ങളിൽ ആണ് തൈ നട്ടത് . സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലി അർപ്പിച്ച ഗാന്ധിജി, തുടങ്ങി 75 സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിലാണ് വൃക്ഷ തൈകൾ നട്ടത്. റെക്കോഡ് സർട്ടിഫിക്കറ്റും, മെഡലുമാണ് സമ്മാനിച്ചത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റാണ് സി. സന്തോഷ്‌കുമാർ, ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് കെ.എസ്.അജി, മേഘല പ്രസിഡണ്ട്, എൻ.ഹരി ‘സംസ്ഥാന സെക്രട്ടി രേണു സുരേഷ്,ജനറൽ സെക്രട്ടറിമാരായ വി.എൻ.സുരേഷ്, വി.എസ്.രതീഷ്, തൃശൂർ ജില്ലാ പ്രസിഡണ്ട് അനീഷ് കുമാർ, ദേവികുളം മണ്ഡലം പ്രസിഡണ്ട് അളകരാജ്, ജന:സെക്രട്ടറി പി.പി.മുരുകൻ അർജുൺ.കുട്ടൻ എന്നിവർ സംബന്ധിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.