Home LOCAL NEWS ഐ.എം.എ യുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനം ആചരിച്ചു

ഐ.എം.എ യുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനം ആചരിച്ചു

മൂവാറ്റുപുഴ ഐ.എം.എ യുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. കോതമംഗലം പീസ് വാലി – സെന്റര്‍ ഫോര്‍ ഡിസേബിള്‍ഡ്, എം.ബി.എം.എം കോളേജ് ഓഫ് നഴ്സിംഗ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദിനാചരണം ഐഎംഎ മൂവാറ്റുപുഴ പ്രസിഡന്റ് ഡോ മഞ്ജു രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. സബീത്ത് പി.വി സ്വാഗതം പറഞ്ഞു.

്‌ഐ.എം.എ.സെക്രട്ടറി ഡോ.മുഹമ്മദ് ഹസ്സന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ കാമത്ത്. ഡോ ആനി ഉതുപ്പന്‍, ഐപിപി, ഡോ അതുല്‍
എംബിഎംഎം കോളേജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ഐറിന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

വിദ്യാര്‍ത്ഥികളുടെയും അന്തേവാസികളുടെയും പാട്ടുകള്‍, നൃത്തം, സ്‌കിറ്റ്, മറ്റ് സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തി.
അഷ്റഫ് പി.വി, ഡോക്ടര്‍മാര്‍, നഴ്സിംഗ് സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍, അന്തേവാസികള്‍ ഉള്‍പ്പെടെ 128 പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version