LATEST NEWS

Related Posts

NEWSKERALAകുരങ്ങൻ തട്ടിയെടുത്ത കാറിന്റെ താക്കോൽ വീണ്ടെടുക്കാൻ ശ്രമിക്കവെ യുവാവ് കൊക്കയിലേക്കുവീണു

കുരങ്ങൻ തട്ടിയെടുത്ത കാറിന്റെ താക്കോൽ വീണ്ടെടുക്കാൻ ശ്രമിക്കവെ യുവാവ് കൊക്കയിലേക്കുവീണു

താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ കാർ നിർത്തി കാഴ്ചകാണവെ കാറിന്റെ താക്കോൽ കുരങ്ങ് തട്ടിയെടുത്ത് ഓടി. താക്കോൽ വീണ്ടെടുക്കാൻ ശ്രമിക്കവെ യുവാവ് കൊക്കയിലേക്ക് വീണു. മലപ്പുറം പൊൻമുള സ്വദേശി അയമുവാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 6 മണിയോടെയാണ് സംഭവം. ചുരം ഒമ്പതാം വളവിലെ വ്യൂപോയിന്റിൽ വെച്ചാണ് അപകടമുണ്ടായത്.

കുടുംബത്തോടൊപ്പം വിനോദയാത്രക്കെത്തിയതായിരുന്നു യുവാവ്. 80 അടി താഴ്ചയിലേക്കാണ് വീണത്. പിന്നീട് ഫയർഫോഴ്സ് എത്തി വടം കെട്ടി താഴേക്കിറങ്ങിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ അയമുവിനെ വൈത്തിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.